05:42am 18 October 2026
NEWS

ഹണിട്രാപ്പ് കേസിൽ അറസ്റ്റിലായത് മുൻ പൊലീസുകാരി ഉൾപ്പെടെ മൂന്നുപേർ

24/05/2025  11:32 AM IST
nila
  ഹണിട്രാപ്പ് കേസിൽ അറസ്റ്റിലായത് മുൻ പൊലീസുകാരി ഉൾപ്പെടെ മൂന്നുപേർ

ഹണിട്രാപ്പ് കേസിൽ അറസ്റ്റിലായത് മുൻ പൊലീസുകാരി ഉൾപ്പെടെ മൂന്നുപേർ. മുൻ പൊലീസുകാരിയായ റാണി ചിത്ര, നാരായൺ, ദുർഗരാജ് എന്നിവരെയാണ് പഴനി പൊലീസ് അറസ്റ്റു ചെയ്തത്. പഴനിയിലെ പണമിടപാട് സ്ഥാപന ഉടമയായ സുകുമാറിനെയാണ് സംഘം ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്. 

റാണി ചിത്രയുമായി അടുത്തിടപഴകുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ 10 ലക്ഷം രൂപയാണ് സുകുമാറിനോട് സംഘം ആവശ്യപ്പെട്ടത്. സുകുമാറിന്റെ പരാതിയിൽ നാരായൺ, ദുർഗരാജ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരുടെ ഫോൺ പരിശോധിച്ചപ്പോൾ നിരവധിപേരെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ ലഭിച്ചു. പിന്നാലെ റാണി ചിത്രയെ അറസ്റ്റു ചെയ്തു. റാണി ചിത്രയുടെ ഫോണിൽനിന്നു നിരവധി ഭീഷണി സന്ദേശങ്ങളും ആളുകളെ ഭീഷണിപ്പെടുത്താനായി ചിത്രീകരിച്ച വിഡിയോ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. പഴനി പൊലീസ് അറസ്റ്റ് ചെയ്ത മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

നാണക്കേട് ഭയന്നാണ് പലരും പരാതി പറയാതിരുന്നതെന്ന് പൊലീസ് പറയുന്നു. പൊലീസ് സേനയുടെ ഭാഗമായിരുന്ന റാണി ചിത്ര സർവീസിൽനിന്ന് സ്വയം വിരമിക്കുകയായിരുന്നു. പിന്നീട് പ്രണയം നടിച്ച് പലരിൽനിന്നായി പണം തട്ടുന്നതിലേക്ക് കടന്നു. ദുർഗരാജും, നാരായണും റാണി ചിത്രയെ ഉപയോഗിച്ച് പലരിൽനിന്നായി പണം തട്ടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ദുർഗരാജ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img