10:05pm 09 November 2026
NEWS
സർക്കാർ ഉത്തരവുകളിൽ ഇനി എക്സ് ഒഫിഷ്യോ സെക്രട്ടറിമാർക്കും ഒപ്പിടാം; ചട്ടങ്ങളിൽ ഭേദഗതിയായി
16/06/2025  07:42 PM IST
സുരേഷ് വണ്ടന്നൂർ
സർക്കാർ ഉത്തരവുകളിൽ ഇനി എക്സ് ഒഫിഷ്യോ സെക്രട്ടറിമാർക്കും ഒപ്പിടാം; ചട്ടങ്ങളിൽ  ഭേദഗതിയായി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥ ശ്രേണിയിൽ സുപ്രധാന മാറ്റം. ഇനി മുതൽ സർക്കാർ ഉത്തരവുകളിൽ എക്സ് ഒഫിഷ്യോ സെക്രട്ടറിമാർക്കും ഒപ്പിടാൻ അധികാരമുണ്ടാകും. ഇതിനായി റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്തുകൊണ്ടുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കി. സെക്രട്ടറിയുടെ താഴെയായി എക്സ് ഒഫിഷ്യോ സെക്രട്ടറിയെ ഉൾപ്പെടുത്തിയാണ് ഈ ഭേദഗതി വരുത്തിയിരിക്കുന്നത്.
സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചതിനെ തുടർന്നാണ് പുതിയ വിജ്ഞാപനം പുറത്തുവന്നത്. നിലവിൽ ശാസ്ത്ര, സാങ്കേതിക വകുപ്പ്, കിഫ്ബി, ഇന്നവേഷൻ കൗൺസിൽ, ആസൂത്രണ വകുപ്പ് എന്നിവിടങ്ങളിലെല്ലാം എക്സ് ഒഫിഷ്യോ സെക്രട്ടറിമാർ പ്രവർത്തിക്കുന്നുണ്ട്. ഈ ഭേദഗതിയോടെ ഈ തസ്തികകൾക്കെല്ലാം നിയമപരമായ പ്രാബല്യം ലഭിക്കും.

എക്സ് ഒഫിഷ്യോ സെക്രട്ടറിയുടെ പദവി പുതിയൊരു കാറ്റഗറിയല്ലെന്ന് വിജ്ഞാപനത്തോടൊപ്പമുള്ള വിശദീകരണത്തിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിലും സർക്കാർ ഉത്തരവുകൾ പുറത്തിറക്കാൻ എക്സ് ഒഫിഷ്യോ സെക്രട്ടറിമാരെ അധികാരപ്പെടുത്താറുണ്ട്. ഈ മാതൃക പിന്തുടർന്നാണ് സംസ്ഥാനത്തും റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img