03:46am 13 November 2026
NEWS
ഇവോക് 2026: കുഫോസിൽ ദേശീയ മാനേജ്മെന്റ് ഫെസ്റ്റ്.
26/02/2026  02:31 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇവോക് 2026: കുഫോസിൽ ദേശീയ മാനേജ്മെന്റ് ഫെസ്റ്റ്

 

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാ ശാലയിലെ (കുഫോസ്) ഫാക്കൽറ്റി ഓഫ് ഫിഷറീസ് മാനേജ്മെന്റിന്റെ കീഴിലുള്ള ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെന്റ് വിഭാഗം സംഘടിപ്പിച്ച ആറാമത് ഇവോക് 2026 ദേശീയ മാനേജ്മെന്റ് മീറ്റ് സർവകലാശാല ക്യാമ്പസിൽ ഫെബ്രുവരി 26ന് നടന്നു. 25 സ്ഥാപനങ്ങളിൽ നിന്നുള്ള ഏകദേശം 300 വിദ്യാർത്ഥികൾ പങ്കെടുത്തു.

വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എ. ബിജുകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ പ്രൊഫ. (ഡോ.) കെ. ദിനേശ് അധ്യക്ഷത വഹിച്ചു. ഫ്രഷ് ടു ഹോം സി.ഒ.ഒയും സഹസ്ഥാപകനുമായ മാത്യു ജോസഫ് , മുഖ്യാതിഥിയായി.

“ലോകത്തിലെ ഏറ്റവും വലിയ കമ്പോളമാണ് ഇന്ത്യ. അനവധി അവസരങ്ങൾ നിറഞ്ഞ രാജ്യമാണ് ഇത്. എന്നാൽ പല വിദേശ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കപ്പെടുന്ന വിപണി മാത്രമായി ഇന്ത്യ മാറിയിരിക്കുകയാണ്. ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിച്ചേരുന്ന ശക്തമായ ഒരു ഇന്ത്യൻ ബ്രാൻഡ് സൃഷ്ടിക്കേണ്ടത് മാനേജ്മെന്റ് വിദ്യാർത്ഥികളുടെ ലക്ഷ്യമാകണം,” എന്ന് സമുദ്ര ഭക്ഷ്യ മേഖലയിലെ സംരംഭകത്വവും നവീകരണവും സംബന്ധിച്ച പ്രഭാഷണത്തിനിടയിൽ ശ്രീ മാത്യു  ജോസഫ് പറഞ്ഞു. ഗുണമേന്മയും നവീകരണവും ആഗോള മത്സരക്ഷമതയുടെ അടിസ്ഥാനം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമുദ്ര ഭക്ഷ്യ ഉൽപ്പന്ന മേഖലയിലെ ആറു വിജയകഥകളുടെ അവതരണം പരിപാടിയുടെ പ്രധാന ആകർഷണമായി. വൈകുന്നേരം നടന്ന സമാപനച്ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ് മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ അഫ്സൽ ഇ എം , ഡോ രാജേഷ് കെ, ഡോ മായാ രാമൻ, ഡോ സുഭാഷ് ചന്ദ്രൻ, ഡോ രേഖ കെ ജി, അമിത കെ, സജിത്ത് കെ സജി എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img