പ്രതിയുമായി തെളിവെടുപ്പ് നടത്തി

ചെങ്ങന്നൂർ.
കൊലപാതകം നടന്ന് 31 വർഷത്തിനു
ശേഷം പിടി കൂടിയ
പ്രതിയുമായി തെളിവെടുപ്പ് നടത്തി,
ചെറിയനാട്, അരിയന്നൂർ ചെന്നങ്കോടത്തു
വീട്ടിൽ കുട്ടപ്പണിക്കരെ (71) മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അരിയന്നൂർശ്ശേരി കുറ്റിയിൽ പടീറ്റതിൽ ജയപ്രകാശിനെ (57) നെയാണ് തെളിവെടുപ്പിനു വേണ്ടി ചെങ്ങന്നൂർ സി ഐ എ . സി വിപിൻ ൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെറിയനാട്ട്
എത്തിച്ചത്.
അരിയന്നൂർശ്ശേരി പിഐപി
കനാൽ ബണ്ടിനു സമീപം ആക്രമണം നടന്ന സ്ഥലം ജയപ്രകാശ് പൊലീസിനു കാട്ടിക്കൊടുത്ത ശേഷം സംഭവം വിശദീകരിച്ചു.എസ്ഐ എസ് പ്രദീപ് , സിപിഒ മാരായ ബിജോഷ് കുമാർ, വിബിൻ, കെ ദാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
1994 നവംബർ 15 ന് രാത്രി എഴു മണിയോടെയാണ് കൊലപാതകം നടന്നത്. ജയപ്രകാശിൻ്റെ പിതാവിനെ സംബന്ധിച്ച് അകീർത്തികരമായി സംസാരിച്ച കുട്ടപ്പപണിക്കരെ ജയപ്രകാശ് കല്ലുകൊണ്ട് മർദ്ദിച്ചു. . പരിക്കുകൾ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 1994 ഡിസംബർ 15 ന് കുട്ടപ്പ പണിക്കർ മരിച്ചു.
സംഭവത്തിനു ശേഷം പിറ്റേന്ന് മുംബൈ യ്ക്ക് പോയ പ്രതി, കുട്ടപ്പ പണിക്കർ മരിച്ചതറിഞ്ഞ് സൗദിയിലെ തൻ്റെ ജോലി സ്ഥലത്തേക്ക് മടങ്ങി.
1999 ൽ കോടതി ജയപ്രകാശിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
മൂന്നു വർഷത്തിനു ശേഷം
കാസർഗോഡ് സ്വദേശി എന്ന പേരിൽ
ചെന്നിത്തലയിൽ നിന്ന് ഇയാൾ വിവാഹം കഴിച്ചു. തുടർന്ന് എല്ലാ വർഷവും അവധിയ്ക്ക് ജയപ്രകാശ് ചെന്നിത്തല എത്തിയിരുന്നെങ്കിലും
ഭാര്യ വീടിൻ്റെ വിലാസത്തിൽ പാസ്പോർട്ട് പുതുക്കിയിരുന്നതിനാൽ
ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല.
രഹസ്യ വിവരത്തെ തുടർന്ന്
ജില്ലാ പോലീസ് മേധാവി എം പി മോഹന ചന്ദ്രൻ ഐപിഎസ് ൻ്റെ
നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി പി എം. കെ
ബിനുവിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം
ചെന്നിത്തല ഒരിപ്ര ത്തുള്ള ഭാര്യ വീടിനു സമീപം നിന്ന് ഇയാളെ പിടികൂടിയത് -











