08:33pm 11 November 2026
NEWS
ഓരോ ഭാഷക്കും അതിന്റേതായ സൗന്ദര്യമുണ്ട് പ്രിയ എ. എസ്
07/11/2025  05:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓരോ ഭാഷക്കും അതിന്റേതായ സൗന്ദര്യമുണ്ട് പ്രിയ എ. എസ്
HIGHLIGHTS

സാഹിത്യകാരി പ്രിയ എ എസ് കുസാറ്റ് ഭരണഭാഷാവാരാഘോഷ സമാപന ചടങ്ങിൽ സംസാരിക്കുന്നു.

കൊച്ചി: മലയാളികള്‍ക്ക് മാതൃഭാഷയായ മലയാളത്തോട് ഒരമിതമായ ഭാഷാ സ്നേഹമല്ല ഉള്ളതെന്നും മറ്റ് ഭാഷകളേയും സ്വീകരിക്കാനുള്ള മനസ്സ് നമ്മുക്കുണ്ടെന്നും എഴുത്തുകാരി ശ്രീമതി. പ്രിയ എ. എസ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഭരണഭാഷാവാരാഘോഷ സമാപന ചടങ്ങിൽ പറഞ്ഞു. കൂടാതെ യുവജനങ്ങള്‍ക്കിടയില്‍ മലയാളഭാഷാപ്രയോഗം കുറഞ്ഞുവരികയാണെന്നും അതിനുവേണ്ടിയുള്ള നടപടികള്‍ നാം വീട്ടില്‍ നിന്ന് തന്നെ ആരംഭിക്കുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരിക്കലും ഭാഷാ സ്നേഹം അമിതമാകരുതെന്നും, എല്ലാ ഭാഷയിലും വാക്കുകള്‍ക്ക് അതിന്‍റേതായ സൗന്ദര്യം ഉണ്ടെന്നും, ചില വാക്കുകള്‍ക്ക് തത്തുല്യമായിട്ടുള്ള വാക്കുകള്‍ മറ്റു ഭാഷയില്‍ ലഭ്യമാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.  

കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു. കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു, കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ഡോ. എൻ മനോജ്, ഭരണ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ സുജ സോളമൻ, പബ്ലിക് റിലേഷൻസ് ഓഫീസർ അശ്വതി സത്യൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഭരണഭാഷാവാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളുടെ സമ്മാനദാനവും ഇതിനോടൊപ്പം നടന്നു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img