08:46am 05 September 2026
NEWS
യൂറോപ്പിലെ ഏറ്റവും വലിയ ‘ലഹരി രാജാവ്’ കൊല്ലപ്പെട്ടു
16/02/2025  07:27 AM IST
nila
യൂറോപ്പിലെ ഏറ്റവും വലിയ ‘ലഹരി രാജാവ്’ കൊല്ലപ്പെട്ടു

മെക്സിക്കോ സിറ്റി: യൂറോപ്പിലെ ഏറ്റവും വലിയ ‘ലഹരി രാജാവ്’ എന്നറിയപ്പെട്ട മാർകോ എബ്ബൻ കൊല്ലപ്പെട്ടു. മെക്സിക്കോ സിറ്റിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള മുനിസിപ്പാലിറ്റിയായ അതിസപാൻ ഡി സരാഗോസയിൽ വെച്ചാണ് മാർക്കോ എബൻ വെടിയേറ്റ് മരിച്ചത്. യൂറോപ്പിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒരാളായി കണക്കാക്കപ്പെടുന്നയാളാണ് നെതർലൻഡ്‌സുകാരനായ  മാർകോ എബ്ബൻ. 

ഒരു കാർ പാർക്കിങ് സ്ഥലത്ത് 15 വെടിയുണ്ടകളേറ്റാണ് ഇയാൾ കൊല്ലപ്പെട്ടത്. ബ്രസീലിൽ നിന്ന് 400 കിലോ ലഹരിമരുന്ന് നെതർലൻഡ്സിൽ എത്തിച്ച കേസിൽ 7 വർഷത്തെ ശിക്ഷ ലഭിച്ച ഇയാൾ ഒളിവിൽ പോകുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img