08:39am 13 November 2026
NEWS
യൂറോപ്യൻ ഫാഷൻ വിസ്മയം ഖത്തറിൽ; 'പ്രൈമാർക്ക്' ഷോറൂം ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ
05/02/2026  05:56 AM IST
nila
യൂറോപ്യൻ ഫാഷൻ വിസ്മയം ഖത്തറിൽ;  പ്രൈമാർക്ക് ഷോറൂം ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ

ദോഹ: ആഗോളതലത്തിൽ മിതമായ നിരക്കിൽ ഫാഷൻ വസ്ത്രങ്ങൾ ലഭ്യമാക്കുന്ന പ്രമുഖ റീട്ടെയിൽ ബ്രാൻഡായ പ്രൈമാർക്ക് (Primark) ഖത്തറിലേക്ക് എത്തുന്നു. അൽഷായ ഗ്രൂപ്പുമായി സഹകരിച്ച് ദോഹ ഫെസ്റ്റിവൽ സിറ്റിയിലാണ് രാജ്യത്തെ ആദ്യത്തെ ഷോറൂം ഈ വർഷം അവസാനത്തോടെ തുറക്കുന്നത്.ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ മൂന്ന് നിലകളിലായാണ് പ്രൈമാർക്കിന്റെ ഖത്തറിലെ ആദ്യത്തെയും വലുതുമായ സ്റ്റോർ സജ്ജീകരിക്കുന്നത്.
പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ട്രെൻഡി ഫാഷൻ വസ്ത്രങ്ങൾ, ഹോം അക്സസറികൾ എന്നിവ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാകും.അയർലൻഡിൽ ആരംഭിച്ച് യൂറോപ്പിലും അമേരിക്കയിലും നൂറുകണക്കിന് ശാഖകളുള്ള പ്രൈമാർക്ക്, അൽഷായ ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിലൂടെ മിഡിൽ ഈസ്റ്റിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഖത്തറിലെത്തുന്നത്.പ്രൈമാർക്കിന്റെ വരവ് ഖത്തറിലെ റീട്ടെയിൽ മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നും ദോഹ ഫെസ്റ്റിവൽ സിറ്റിയുടെ ജനപ്രീതി വർദ്ധിപ്പിക്കുമെന്നും മാൾ ലീസിംഗ് അസോസിയേറ്റ് ഡയറക്ടർ മുഹമ്മദ് അൽ ഷർഖാവി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img