
ചെന്നൈ: ടിവിഎസ് ശ്രീചക്ര ലിമിറ്റഡിൻ്റെ ഇരുചക്ര, മുച്ചക്ര വാഹന ടയർ ബ്രാൻഡായ യൂറോഗ്രിപ്പ്, മെക്‌സിക്കോ സിറ്റി യിലെ എക്സ്പോ മോട്ടോ ഇൻ്റർനാഷണൽ ട്രേഡ് ഷോ യിലും ശ്രീലങ്ക യിലെ കൊളംബോ മോട്ടോർ ഷോ യിലും തങ്ങളുടെ പ്രീമിയം ടയറുകൾ പ്രദർശിപ്പിച്ചു. ഈ പങ്കാളിത്തം ലാറ്റിൻ അമേരിക്കൻ, ദക്ഷിണേഷ്യൻ വിപണികളിൽ യൂറോഗ്രിപ്പിൻ്റെ വളരുന്ന സാന്നിധ്യത്തിന് അടിവരയിടുന്നു.
മെക്‌സിക്കോയിൽ റോഡ് ഹൗണ്ട്, പ്രോടോർക് എക്‌സ്ട്രീം, ടെറാബൈറ്റ് ഡിബി+, ബീ കണക്ട് എന്നിവയുൾപ്പെടെയുള്ള ടൂ-വീലർ ടയറുകളുടെ വിപുലമായ ശ്രേണി യൂറോഗ്രിപ്പ് അവതരിപ്പിച്ചു. കൊളംബോയിൽ പ്രോടോർക് എക്‌സ്ട്രീം റേഡിയൽ ടയറിന് ആവശ്യക്കാരേറെയാണ്.
ടിവിഎസ് ശ്രീചക്ര ലിമിറ്റഡിൻ്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.കെ. രവി പറഞ്ഞു, "ഗുണമേന്മ, വിശ്വാസ്യത, മൂല്യം എന്നിവ ഉറപ്പാക്കുന്ന ഉൽപ്പന്നങ്ങളിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം നേടാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്. ഈ അന്താരാഷ്ട്ര പരിപാടികൾ ആഗോള തലത്തിൽ ഉപഭോക്താക്കളുമായും പങ്കാളികളുമായും ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കും."







