12:08am 08 November 2026
NEWS
കുർബാന തർക്കം വത്തിക്കാൻ പ്രതിനിധി മാർ സിറിൽ വാസിൽ ഇടപെടണം
14/03/2025  08:40 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുർബാന തർക്കം വത്തിക്കാൻ പ്രതിനിധി മാർ സിറിൽ വാസിൽ ഇടപെടണം

അങ്കമാലി: കുർബാന സമവായം പറഞ്ഞ് വീതം വയ്ക്കാൻ  അനുവദിക്കില്ലെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ . സിനഡ് തീരുമാനപ്രകാരമാണ് സമവായ സർക്കുലർ പുറത്തിറക്കിയത് എന്നാ കാര്യം മെത്രാപ്പോലീത്തൻ വികാരിയുടെ പ്രഖ്യാപനം പൗരസ്ത്യ തിരുസംഘത്തോടും, സഭ സിനഡിനെയും മാർ പാംപ്ലാനി പരസ്യമായി ധിക്കരിച്ചതിന് സമാനമാണ്. ഇത് സഭ പ്രബോധനങ്ങളുടെ നഗ്മായ ലംഘനം കൂടിയാണ് .   അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്. ഇത്തരം നീക്കങ്ങൾ മാർ പാംപ്ലാനി നടത്തിയ സാഹചര്യത്തെ സംബന്ധിച്ച് സ്ഥിരം സിനഡ് മെത്രാൻമാർ അവരുടെ നിലപാട് പരസ്യമായി വിശ്വാസികളെ ബോധ്യപ്പെടുത്തണം.
മേജർ അതിരൂപതയിൽ ഉടലെടുത്തിരിക്കുന്ന കുർബാന പ്രതിസന്ധിക്ക് കാരണം സിനഡ് ബിഷപ്പുമാർ  തന്നെയാണ് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ചൂണ്ടിക്കാട്ടി.രാഷ്ട്രീയക്കാരെ പോലും അമ്പരിപ്പിക്കുന്ന രീതിയിൽ പെരുമാറുന്ന മെത്രാപ്പോലീത്തൻ വികാരി സ്വയം രാജിവച്ച് പുറത്ത് പോകണം.
സഭയുടെ സത്യകുർബാന മേജർ അതിരൂപതയിൽ അനുവദിച്ച് തരാത്ത മേജർ ആർച്ച് ബിഷപ്പും, മെത്രാപ്പോലീത്തൻ വികാരിയേയും മറ്റ് രൂപതകളിൽ പ്രവേശിപ്പിക്കരുത്. മലയാറ്റൂർ - കുരിശുമുടി തീർത്ഥാടനത്തിന് വിവിധ സ്ഥലങ്ങളിൽ നിന്ന്എത്തുന്ന വിശ്വാസികൾക്ക് അവിടെസഭയുടെ ഔദോഗിക കുർബാന ലഭിക്കുവാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ സഭ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

കുർബാന തർക്കം ശാശ്വതമായി പരിഹരിക്കാൻ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ്പ്മാർ സിറിൽ വാസിൽ ഉടൻ ഇടപെടണം.അടിയന്തര സിനഡ് കൂടി സഭ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ഭാരവാഹികളായ ഡോ. എം.പി. ജോർജ്, ജോസ് പാറേക്കാട്ടിൽ, പോൾസൺ കുടിയിരിപ്പിൽ, ഷൈബി പാപ്പച്ചൻ, ബൈജു ഫ്രാൻസിസ് തച്ചിൽ എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img