NEWS
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ എത്തിക്സ് കമ്മിറ്റി നടപടി; ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി
07/03/2026 08:02 AM IST
സുരേഷ് വണ്ടന്നൂർ

തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേരള നിയമസഭയുടെ എത്തിക്സ് കമ്മിറ്റി സ്വീകരിച്ച നടപടികളിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് അഡ്വ. കുളത്തൂർ ജയസിംഗ് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
വാമനപുരം എം.എൽ.എ ഡി.കെ. മുരളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എത്തിക്സ് കമ്മിറ്റി നടപടികൾ ആരംഭിച്ചത്. ഈ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയിരുന്നത്. എന്നാൽ, കേസ് പരിഗണിച്ച കോടതി, ഈ ഘട്ടത്തിൽ വിഷയത്തിൽ ഇടപെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് വ്യക്തമാക്കി ഹർജി തള്ളുകയായിരുന്നു.
ഇതോടെ, നിയമസഭാ നടപടിക്രമങ്ങൾ പാലിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അന്വേഷണവുമായി എത്തിക്സ് കമ്മിറ്റിക്ക് മുന്നോട്ട് പോകാൻ സാധിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











