11:15am 13 November 2026
NEWS
ബ്രിട്ടനിലേക്ക് പോകാൻ ഇനി ഇ.ടി.എ നിർബന്ധം; ഖത്തർ പൗരന്മാർക്ക് ഫെബ്രുവരി 25 മുതൽ പുതിയ നിബന്ധന
24/02/2026  09:44 PM IST
nila
ബ്രിട്ടനിലേക്ക് പോകാൻ ഇനി ഇ.ടി.എ നിർബന്ധം; ഖത്തർ പൗരന്മാർക്ക് ഫെബ്രുവരി 25 മുതൽ പുതിയ നിബന്ധന

 

ദോഹ: ഖത്തർ പൗരന്മാർക്ക് യുണൈറ്റഡ് കിംഗ്ഡത്തിലേക്കുള്ള (UK) യാത്രയ്ക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) നിർബന്ധമാക്കുന്നു. 2026 ഫെബ്രുവരി 25 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുമെന്ന് ബ്രിട്ടീഷ് എംബസി അറിയിച്ചു. മുൻകൂട്ടി അനുമതി പത്രം (ETA) ഇല്ലാതെ യാത്രക്കാരെ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്ന് എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.  
​യാത്രയ്ക്ക് ചുരുങ്ങിയത് മൂന്ന് പ്രവൃത്തി ദിവസമെങ്കിലും മുമ്പ് അപേക്ഷാ നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഔദ്യോഗിക 'UK ETA' ആപ്പ് വഴിയോ ബ്രിട്ടീഷ് ഗവൺമെന്റിന്റെ വെബ്സൈറ്റ് (GOV.UK) വഴിയോ അപേക്ഷ സമർപ്പിക്കാം. നിലവിൽ 10 പൗണ്ട് (ഏകദേശം 45-50 ഖത്തർ റിയാൽ) ആണ് അപേക്ഷാ ഫീസ്.
അനുമതി: വിമാനത്തിൽ കയറുന്നതിന് മുൻപ് നിർബന്ധമായും ETA അനുമതി വാങ്ങിയിരിക്കണം.  
​കാലാവധി: രണ്ട് വർഷത്തേക്കാണ് ഇതിന്റെ കാലാവധി. എന്നാൽ പാസ്‌പോർട്ട് കാലാവധി കഴിയുന്നതോടെ ഇതും റദ്ദാകും.എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.ഓരോ സന്ദർശനത്തിലും ആറ് മാസം വരെ ബ്രിട്ടനിൽ താമസിക്കാൻ ഈ പെർമിറ്റ് അനുവദിക്കുന്നു. ഇതിനിടയിൽ എത്ര തവണ വേണമെങ്കിലും ബ്രിട്ടൻ സന്ദർശിക്കാവുന്നതാണ്.
യാത്രക്കാർക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ യാത്ര പ്ലാൻ ചെയ്യുന്നവർ നേരത്തെ തന്നെ അപേക്ഷിക്കണമെന്ന് എംബസി ഓർമ്മിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img