10:43pm 12 November 2026
NEWS
ആവശ്യസാധനങ്ങൾ ഇനി കുറഞ്ഞ വിലയിൽ; റമദാൻ കിഴിവുമായി വാണിജ്യ മന്ത്രാലയം
09/02/2026  11:35 AM IST
nila
ആവശ്യസാധനങ്ങൾ ഇനി കുറഞ്ഞ വിലയിൽ; റമദാൻ കിഴിവുമായി വാണിജ്യ മന്ത്രാലയം

 

ദോഹ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. റമദാനിൽ ഉപഭോഗം വർദ്ധിക്കുന്ന ആയിരത്തിലധികം അവശ്യവസ്തുക്കൾക്ക് സബ്‌സിഡി നിരക്കിലുള്ള വിലക്കിഴിവ് പ്രഖ്യാപിച്ചു. ജനങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി എല്ലാ വർഷവും മന്ത്രാലയം നടപ്പിലാക്കാറുള്ള പദ്ധതി ഈ വർഷവും വിപുലമായ രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.​റമദാൻ മാസം അവസാനിക്കുന്നത് വരെ രാജ്യത്തെ പ്രമുഖ ഹൈപ്പർ മാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഈ വിലക്കിഴിവ് ലഭ്യമാകും.
​വിലക്കുറവുള്ള പ്രധാന ഉൽപ്പന്നങ്ങൾ
​ഭക്ഷ്യവസ്തുക്കൾക്കും വീട്ടുപയോഗ സാധനങ്ങൾക്കും ഉൾപ്പെടെയാണ് മന്ത്രാലയം വിലക്കുറവ് നിശ്ചയിച്ചിട്ടുള്ളത്. അരി, പഞ്ചസാര, പാൽ, ചിക്കൻ, പാസ്ത, മാവ് (Flour), പാചക എണ്ണ, വിവിധതരം ധാന്യങ്ങൾ.
​ ടിഷ്യൂ പേപ്പറുകൾ, അലുമിനിയം ഫോയിൽ, ഡിറ്റർജന്റുകൾ, വാഷിംഗ് പൗഡറുകൾ എന്നിവ യിൽ ഗണ്യമായവിലകുറയും.
​മന്ത്രാലയത്തിന്റെ അംഗീകൃത വിലക്കിഴിവ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉൽപ്പന്നങ്ങളിലെ 'വിലക്കിഴിവ് ലേബലുകൾ' (Reduced Prices label) പ്രത്യേകം പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വിപണിയിൽ കൃത്രിമ വിലക്കയറ്റം തടയുന്നതിനായി മന്ത്രാലയത്തിന്റെ പ്രത്യേക പരിശോധനാ വിഭാഗം (Inspection Team) വ്യാപാര സ്ഥാപനങ്ങളിൽ നിരന്തരമായ നിരീക്ഷണം നടത്തും.
​പരാതികളോ നിയമലംഘനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 16001 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിളിച്ച് മന്ത്രാലയത്തെ അറിയിക്കാവുന്നതാണ്. റമദാൻ വിപണിയിലെ തിരക്ക് കണക്കിലെടുത്ത് ഉപഭോക്താക്കൾ ഉത്തരവാദിത്തത്തോടെ ഷോപ്പിംഗ് നടത്തണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img