11:02pm 11 November 2026
NEWS
എരൂർ വാസുദേവ് അനുസ്‌മരണം നടത്തി
15/11/2025  06:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എരൂർ  വാസുദേവ് അനുസ്‌മരണം നടത്തി
HIGHLIGHTS

സി പി ഐ പാലാരിവട്ടം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച എരൂർ  വാസുദേവ്  അനുസ്മരണ സമ്മേളനം യുവകലാസാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി ഇടപ്പള്ളി   ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി : നാടക കലാകാരനും കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായിരുന്ന എരൂർ  വാസുദേവിന്റെ56 -മത്  ചരമ വാർഷികദിനത്തിൽ സി പി ഐ പാലാരിവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. എരൂർ വാസുദേവ് റോഡിൽ നടന്ന ചടങ്ങിൽ മുതിർന്ന സി പി ഐ നേതാവ് ബീന കോമളൻ പതാക ഉയർത്തി . യുവകലാസാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി ഇടപ്പള്ളി  അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സി പി ഐ തൃക്കാക്കര മണ്ഡലം കമ്മിറ്റി  അംഗം പി കെ സുധീർ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ഷിബു ചക്രവർത്തി, ബീന കോമളൻ, ബി ബി അജയൻ, ലോക്കൽ സെക്രട്ടറി സി ഡി ദിലീപ് എന്നിവർ സംസാരിച്ചു. വസതിയിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img