
സി പി ഐ പാലാരിവട്ടം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച എരൂർ വാസുദേവ് അനുസ്മരണ സമ്മേളനം യുവകലാസാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി ഇടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി : നാടക കലാകാരനും കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായിരുന്ന എരൂർ വാസുദേവിന്റെ56 -മത് ചരമ വാർഷികദിനത്തിൽ സി പി ഐ പാലാരിവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. എരൂർ വാസുദേവ് റോഡിൽ നടന്ന ചടങ്ങിൽ മുതിർന്ന സി പി ഐ നേതാവ് ബീന കോമളൻ പതാക ഉയർത്തി . യുവകലാസാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി ഇടപ്പള്ളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി പി ഐ തൃക്കാക്കര മണ്ഡലം കമ്മിറ്റി അംഗം പി കെ സുധീർ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ഷിബു ചക്രവർത്തി, ബീന കോമളൻ, ബി ബി അജയൻ, ലോക്കൽ സെക്രട്ടറി സി ഡി ദിലീപ് എന്നിവർ സംസാരിച്ചു. വസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.
Photo Courtesy - Google







