
കൊച്ചി: പശ്ചിമ ബംഗാൾ ഗവർണറുടെ എക്‌സലൻസ് അവാർഡ് എറണാകുളം പ്രസ് ക്ലബിന്. എറണാകുളം പ്രസ്‌ക്ലബും പി എൻ പ്രസന്നകുമാർ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച പി എൻ പ്രസന്നകുമാർ അനുസ്‍മരണ, പുരസ്‌കാര സമർപ്പണ ചടങ്ങിൽ ബംഗാൾ ഗവർണർ ഡോ. ഡോ. സി വി ആനന്ദബോസ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. മാധ്യമ പ്രവർത്തകർ സ്വപ്രയത്നത്താൽ സ്‌ഥാപിച്ച രാജ്യത്തെ ആദ്യ പ്രസ്‌ക്ലബ് എന്ന നിലയിലും പ്രസക്ലബ് നടത്തുന്ന വൈവിധ്യമാർന്ന പരിപാടികളും ക്ഷേമ പദ്ധതികളും പ്രൊഫഷണൽ മികവും കണക്കിലെടുത്താണ് പുരസ്കാരമെന്ന് ഗവർണർ പറഞ്ഞു. ഒരു ലക്ഷം രൂപയും കീർത്തി പത്രവും ഫലകവുമാണ് അവാർഡ്. ഉചിതമായ ചടങ്ങ് സംഘടിപ്പിച്ച് പുരസ്‌കാരം സമ്മാനിക്കുമെന്നും ഗവർണർ അറിയിച്ചു.. പ്രസ്‌ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു ഗവർണർ ഉദ്‌ഘാടന പ്രസംഗത്തിന് ശേഷം ഗവർണേഴ്‌സ് എക്‌സലൻസ് അവാർഡ് പ്രഖ്യാപനം നടത്തുകയായിരുന്നു.
Photo Courtesy - Google







