12:10am 07 June 2026
NEWS
ലോകകപ്പ് ഫുടബോള്‍ ആവേശത്തില്‍ പങ്ക് ചേര്‍ന്ന് എറണാകുളം പ്രസ് ക്ലബ്ബ്
06/06/2026  10:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലോകകപ്പ് ഫുടബോള്‍ ആവേശത്തില്‍ പങ്ക് ചേര്‍ന്ന് എറണാകുളം പ്രസ് ക്ലബ്ബ്
HIGHLIGHTS

ലോകകപ്പ് ഫുട്‌ബോളിന് അഭിവാദ്യം അര്‍പ്പിച്ച് എറണാകുളം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച സൗഹൃദ ഫുടബോള്‍ മത്സരം കൊച്ചി സിറ്റി പൊലീസ് കമ്മിഷ്ണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ പങ്ക് ചേര്‍ന്ന് എറണാകുളം പ്രസ്‌ക്ലബ്ബ്. ടൂര്‍ണമെന്റിന് അഭിവാദ്യമര്‍പ്പിച്ച് കേരള ഫുട്ബോള്‍ അസോസിയേഷന്‍, കടവന്ത്ര ആര്‍ എസ് സി, കല്ലറയ്ക്കല്‍ ഫൗണ്ടേഷന്‍ എന്നിവരുമായി ചേര്‍ന്ന് സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന ഫുട്‌ബോള്‍ ആവേശത്തില്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യതിഥിയായി പങ്കെടുത്തു. ടീം അര്‍ജ്ജന്റീന ഇക്കുറിയും കപ്പുയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ബ്രസീല്‍ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാകുമെന്നും അദേഹം ചൂണ്ടിക്കാട്ടി. കൊച്ചി സിറ്റി പൊലീസ് കമ്മിഷ്ണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്തു.  ലഹരിക്കെതിരായ പോരാട്ടത്തില്‍ ഫുട്‌ബോള്‍ കളിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. മയക്ക് മരുന്ന് അടക്കമുള്ള ലഹരിയെ ഇന്നത്തെ തലമുറ അകറ്റി നിര്‍ത്തണമെന്നും ഫുട്‌ബോള്‍ അടക്കുള്ള കായിക വിനോദങ്ങളെ ലഹരിയായി കാണണമെന്നും അദേഹം ഓര്‍മിപ്പിച്ചു. എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, സെക്രട്ടറി എം ഷജില്‍കുമാര്‍, കല്ലറയ്ക്കല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ആന്റണി കല്ലറയ്ക്കല്‍, മുന്‍ കേരള പരിശീലകന്‍ എം എം ജേക്കബ്, മാധ്യമ പ്രവര്‍ത്തകന്‍ സിറാജ് കാസിം എന്നിവര്‍ സംസാരിച്ചു. സൗഹൃദ മത്സരത്തില്‍ പൊന്നുരുത്തി വെറ്ററന്‍സ് ടീം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എറണാകുളം പ്രസ്‌ക്ലബ്ബ് ടീമിനെ പരാജയപ്പെടുത്തി.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img