03:01pm 13 November 2026
NEWS
വയോസൗഹൃദ ക്രിസ്മസ് സന്ദേശമുയർത്തി സ്നേഹക്കൂടൊരുക്കി എറണാകുളം പ്രസ് ക്ലബ്ബ്
22/12/2025  04:17 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വയോസൗഹൃദ ക്രിസ്മസ് സന്ദേശമുയർത്തി സ്നേഹക്കൂടൊരുക്കി എറണാകുളം പ്രസ് ക്ലബ്ബ്
HIGHLIGHTS

പ്രസ് ക്ലബ് എറണാകുളം ലോകാരോഗ്യ സംഘടനയുടെ കീഴിലെ സാമൂഹ്യ സംഘടനയുമായി സഹകരിച്ച് നടപ്പാക്കുന്ന സ്നേഹക്കൂട് പദ്ധതിയുടെ ഭാഗമായി എറണാകുളം പ്രസ് ക്ലബ്ബിൽ സ്ഥാപിച്ച പുൽക്കൂട് ചലച്ചിത്ര സംവിധായകൻ മാർത്താണ്ഡൻ ഉദ്ഘാടനം ചെയ്യുന്നു.

 

കൊച്ചി: വയോജന സൗഹൃദ ക്രിസ്മസ് സന്ദേശമുയർത്തി ലോകാരോഗ്യ സംഘടനയുടെ കീഴിലെ സ്മൂഹിക സംഘടനയായ മാജിക്സ് എൻ ജി ഒ യുമായി കൈകോർത്ത് എറണാകുളം പ്രസ് ക്ലബ്ബ് സ്നേഹക്കൂട് പദ്ധതി നടപ്പാക്കുന്നു.
ക്രിസ്മസ് ആഘോഷിക്കാനും പുൽക്കൂടൊരുക്കാനും ആഗ്രഹിച്ചിട്ടും പ്രയാസപ്പെടുന്ന  വയോജനങ്ങൾക്കൊപ്പം  കൈകോർക്കുന്ന പദ്ധതിയാണിത്.
നഗരത്തിലെ കരിന്തല കോളനിയിൽ ഇന്ന് (ചൊവ്വ) സ്നേഹക്കൂട് എന്ന പേരിൽ പുൽക്കൂട് സ്ഥാപിക്കും. കോളനി നിവാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്. സ്നേഹക്കൂട് എന്ന പേരിൽ  പ്രസ് ക്ലബ്ബിൽ സ്ഥാപിച്ച പുൽക്കൂട് ചലച്ചിത്ര സംവിധായകൻ മാർത്താണ്ഡൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ആർ.ഗോപകുമാർ അധ്യക്ഷത വഹിച്ചു. പൊതുജനാരോഗ്യ വിദഗ്ധൻ ഡോ.പ്രവീൺ ജി പൈ, സെക്രട്ടറി എം.ഷജിൽ കുമാർ, സി.ജി രാജഗോപാൽ എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img