11:56pm 09 November 2026
NEWS
എറണാകുളം പ്രസ് ക്ലബ് പ്രഥമ
മീഡിയ കലോത്സവം മെയ് 10ന് (ശനി)

08/05/2025  03:36 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം പ്രസ് ക്ലബ്  പ്രഥമ  മീഡിയ കലോത്സവം  മെയ് 10ന്  (ശനി)

കൊച്ചി: എറണാകുളം പ്രസ് ക്ലബ്  സംഘടിപ്പിക്കുന്ന പ്രഥമ മീഡിയ കലോത്സവം ശനിയാഴ്ച ചാവറ കൾച്ചറൽ സെൻ്ററിൽ നടക്കും. രാവിലെ എട്ടുമണി മുതൽ ഒൻപത് വരെയാണ് രജിസ്ട്രേഷൻ. 9.15 ന് ചലച്ചിത്ര താരം ഹരിശ്രീ അശോകൻ കലോത്സവം  ഉദ്ഘാടനം ചെയ്യുമെന്ന്  എറണാകുളം പ്രസ് ക്ലബ്ബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  പ്രധാന വേദിയിൽ പ്രസ് ക്ലബ് അംഗങ്ങളുടെ കവിതാ പരായാണത്തോടെയാകും മത്സരം ആരംഭിക്കുക.  കുടുംബാംഗങ്ങളും മത്സരത്തിൽ പങ്കെടുക്കും.
 അംഗങ്ങൾക്കും പങ്കാളികൾക്കുമായി  ലളിതഗാനം, സിനിമാഗാനം,കവിത പാരായണം, മാപ്പിളപാട്ട് ,  ക്യാച് വേഡ് റൈറ്റിംഗ്, സോപോട്ട് ഡാൻസ് എന്നീ ഇനങ്ങളിലാണ് മത്സരം. ലളിതഗാനം, സിനിമാഗാന മത്സരങ്ങൾ പുരുഷ - വനിതാ വിഭാഗം തിരിച്ചാണ് നടത്തുക. മറ്റിനങ്ങളിൽ ഒരു വിഭാഗത്തിൽ മാത്രമാകും മത്സരം. കുട്ടികളെ നാല് വിഭാഗമായി തിരിച്ചാണ് മത്സരം. 
നഴ്സറി പാട്ട്, കവിത പാരായണം, ലളിതഗാനം,സിനിമാഗാനം, ഫാൻസി ഡ്രസ്, ലൈവ് റിപോർട്ടിംഗ്, സിനിമാറ്റിക് ഡാൻസ് , മാപ്പിളപാട്ട്,  പ്രസംഗം , മൊബൈൽ ഫോട്ടോഗ്രഫി എന്നി മത്സരങ്ങളാണ് കുട്ടികൾക്കായി നടത്തുക. 
ഡാൻസ് ഇനങ്ങളിൽ  പ്രത്യേക കോസ്റ്റ്യൂം നിർബന്ധമില്ല. 
വൈകിട്ട് 5.30 ന് നടക്കുന്ന സമാപന ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ചലച്ചിത്ര താരം അനുമോൾ തുടങ്ങിയവർ പങ്കെടുക്കും. പ്രസ് ക്ലബ്ബ് സെക്രട്ടറി എം. ഷജിൽ കുമാർ, ജോ. സെക്രട്ടറി ഷബ്ന സിയാദ്, ട്രഷറർ അഷ്റഫ് തൈവളപ്പ്, ജില്ലാ കമ്മിറ്റിയംഗം പി.ഒ ജിഷ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img