03:56am 16 July 2026
NEWS
ലഹരി മാഫിയയുടെ ഡ്രോപ്പിങ് തന്ത്രം തുടർച്ചയായി തകർത്ത് എറണാകുളം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ്
15/07/2026  10:49 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ലഹരി മാഫിയയുടെ ഡ്രോപ്പിങ് തന്ത്രം തുടർച്ചയായി തകർത്ത് എറണാകുളം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ്
 
 
എറണാകുളം : -ലഹരി മാഫിയയുടെ ഡ്രോപ്പിങ് തന്ത്രം തുടർച്ചയായി തകർത്ത് എറണാകുളം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ്  മുൻപുണ്ടായിരുന്ന ലഹരി വില്പനക്കാരും ആവശ്യക്കാരും തമ്മിലുള്ള നേരിട്ടുള്ള കൈമാറ്റം എക്സൈസും മറ്റ് എൻഫോഴ്സ്മെന്റ് ഏജൻസികളുടെയും ശക്തമായ ഇടപെടൽ കാരണം ഡ്രോപ്പിംഗ് തന്ത്രത്തിലേക്ക് മാറിയിരുന്നു. ഡ്രോപ്പിംഗ് എന്നാൽ വില്പനക്കാർ മുൻകൂട്ടി പണം അക്കൗണ്ടിലേക്ക് കൈപ്പറ്റിയ ശേഷം ലഹരിവസ്തുക്കൾ അടങ്ങിയ പാഴ്സലുകൾ ഏതെങ്കിലും ഒഴിഞ്ഞ കോണിൽ നിക്ഷേപിച്ച് അതിന്റെ ഫോട്ടോയും വീഡിയോയും ആവശ്യക്കാർക്ക് അയച്ചുകൊടുത്തു ആയത് ആ സ്ഥലത്ത് വന്ന് അവശ്യക്കാർ എടുക്കുക എന്നതാണ്. ഡ്രോപ്പിംഗ് പോയിന്റുകൾ ആയി മെട്രോ പില്ലർ നമ്പരുകൾ, വിവിധ ഷോപ്പിംഗ് മാളുകളുടെ പാർക്കിംഗ് ഏരിയയിലെ നമ്പരുകൾ, വിജനമായ സ്ഥലങ്ങളിലെ ഇലക്ട്രിക് പോസ്റ്റ് നമ്പരുകൾ, വിവിധ റസിഡൻസ് അസോസിയേഷനുകളുടെ പുറമേ പതിച്ചിരിക്കുന്ന വീട്ടു നമ്പറുകൾ മുതലായവ തിരഞ്ഞെടുക്കുന്നു. 
 
 എറണാകുളം ചളിക്കവട്ടം ഭാഗത്ത് 14 ആം തീയതി ഡ്രോപ്പിങ് നടക്കാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയ എറണാകുളം എക്സൈസ് സ്പെഷ്യൽ സ്കോഡ് ആ ഭാഗത്ത് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തി.ആയതിന്റെ അടിസ്ഥാനത്തിൽ ഒരു റസിഡൻസ് അസോസിയേഷന്റെ വീട്ടു നമ്പറിനു മുൻവശത്തായുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് കഞ്ചാവ് ഡ്രോപ്പ് ചെയ്യാൻ എത്തിയ അന്യസംസ്ഥാന തൊഴിലാളിയെ വാഹനം ഉൾപ്പെടെ എക്സൈസ് സ്പെഷ്യൽ സ്കൗഡ് സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത് കുമാർന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശിയായ ഷാരൂഖാനെ തൽസമയം അറസ്റ്റ് ചെയ്തു. 1.058kg കഞ്ചാവും വാഹനവും പിടിച്ചെടുത്തു. വാട്ടർ ഡ്രോപ്പിംഗ് തന്ത്രം ഉപയോഗിച്ചിരുന്ന സൈക്കോ സാബു എന്ന വ്യക്തിയുടെ വീട്ടിൽ നിന്നും 22 Kg, കഞ്ചാവ് എറണാകുളം എക്സൈസ് സ്പെഷ്യൽസ് സ്‌ക്വാഡ് അടുത്തിടെ പിടിച്ചെടുത്തിരുന്നു.ആളൊഴിഞ്ഞ റെയിൽവേ ട്രാക്കിന് സമീപം ഡ്രോപ്പ് ചെയ്തു പോന്ന തമിഴ്നാട് സ്വദേശി സെൽവരാജിന്റെ വീട്ടിൽ നിന്നും സമാനരീതിയിൽ 1 മാസം മുൻപ് എറണാകുളം എക്സൈസ് സ്പെഷ്യൽസ് കോഡ്  18 Kg കഞ്ചാവ് പിടിച്ചെടുത്തു അറസ്റ്റ് ചെയ്തിരുന്നു.എറണാകുളം ജില്ലയിൽ എക്സൈസ് നിരീക്ഷണങ്ങളും രാത്രികാല പട്രോളിങ്ങും ശക്തമാക്കിയിരിക്കുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img