08:06pm 19 August 2026
NEWS
എറണാകുളം ജില്ലാതല ക്ഷീരസംഘം പ്രസിഡന്റുമാരുടെ യോഗം നടത്തി
19/08/2026  07:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം ജില്ലാതല ക്ഷീരസംഘം പ്രസിഡന്റുമാരുടെ യോഗം നടത്തി
HIGHLIGHTS

മിൽമ എറണാകുളം മേഖലാ യൂണിയനു കീഴിലുള്ള എറണാകുളം ജില്ല ക്ഷീരസംഘം പ്രസിഡന്റുമാരുടെ യോഗം മേഖലാ യൂണിയൻ ചെയർമാൻ സി.എൻ.വത്സലൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയനു കീഴിലുള്ള എറണാകുളം ജില്ല ക്ഷീരസംഘം പ്രസിഡന്റുമാരുടെ യോഗം മേഖലാ യൂണിയൻ ചെയർമാൻ സി.എൻ.വത്സലൻപിള്ള ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാൻ ജോൺ തെരുവത്ത്, ഭരണസമിതി അംഗങ്ങളായ നജീബ്.പി.എസ്, സീനു ജോർജ്ജ്, കെ.സിമാർട്ടിൻ, മാനേജിംഗ് ഡയറക്ടർ വിൽസൺ.ജെ.പുറവക്കാട്ട് എന്നിവർ സംസാരിച്ചു.

ഭരണസമിതി അംഗങ്ങളായ ജോൺസൺ.കെ.കെ, സത്യൻ.ടി.എൻ, താര ഉണ്ണികൃഷ്ണൻ, പോൾ മാത്യു, ഷാജു വെളിയൻ, രാധാകൃഷ്ണൻ, സോണി ഈറ്റക്കൻ, ജോയ്മോൻ, പി ആന്റ് ഐ മാനേജർ ബോബി.പി.എ, ഓഡിറ്റർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

പൊതുയോഗത്തിന് മുന്നോടിയായിട്ടുള്ള മേഖലാ യൂണിയന്റെ നാല് ജില്ലകളിലെയും പ്രസിഡന്റുമാരുടെയും, സെക്രട്ടറിമാരുടെയും ജില്ലാതല യോഗം അവസാനിച്ചുവെന്ന് ചെയർമാൻ സി.എൻ.വത്സലൻപിള്ള പറഞ്ഞു. മേഖലാ യൂണിയന്റെ വാർഷിക പൊതുയോഗം സെപ്റ്റംബർ മാസം 26 ശനിയാഴ്ച പെരുമ്പാവൂർ മുൻസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img