11:45am 06 November 2026
NEWS
കൊക്കെയ്ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോയേയും മോഡലുകളെയും വെറുതെ വിട്ടു

11/02/2025  01:23 PM IST
nila
കൊക്കെയ്ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോയേയും മോഡലുകളെയും വെറുതെ വിട്ടു

കൊച്ചി:  ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ള ഏഴുപ്രതികളെ വെറുതെവിട്ടു. മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സിൽവസ്റ്റർ, ടിൻസ് ബാബു, സ്‌നേഹ ബാബു ഉൾപ്പെടെയുള്ളവരെയാണ് എറണാകുളം അഡിഷനൽ സെഷൻസ് കോടതി വെറുതെവിട്ടത്.  2015 ജനുവരി 30നാണ് കടവന്ത്രയിലെ ഫ്ലാറ്റിൽ നിന്നും നടനെയും മോഡലുകളെയും  കൊക്കെയ്നുമായി പിടികൂടിയത്. അറസ്റ്റിലാകുന്ന സമയത്ത് ഇവർ ലഹരി ഉപയോ​ഗിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.

കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ കൊക്കെയ്ൻ കേസിന്റെ വിചാരണ ആരംഭിച്ചത് 2018 ഒക്ടോബറിലാണ്. ആകെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരിൽ ഏഴാം പ്രതി ഒഴികെ മറ്റെല്ലാവരെയും വെറുതെ വിടുകയായിരുന്നു. പ്രതികൾക്ക് വേണ്ടി അഡ്വ. രാമൻ പിള്ളയാണ് ഹാജരായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img