
1.ആൻ മരിയ എൽദോ
2.ക്ഷമ എസ്
ജർമ്മനിയിലെ ലുഡ്‌വിഗ്‌സ്‌ബർഗിലുള്ള പ്രൊട്ടസ്റ്റന്റ് യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസസിൽ, 2026–27 വിന്റർ സെമസ്റ്ററിലേക്കുള്ള Erasmus+ സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ (ഓട്ടോണമസ്) സോഷ്യൽ വർക്ക് വിഭാഗത്തിൽ നിന്നുള്ള രണ്ട് BSW (Hons.) വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാഭ്യാസത്തിനും അന്താരാഷ്ട്ര അക്കാദമിക് കൈമാറ്റത്തിനുമായി യൂറോപ്യൻ യൂണിയൻ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് Erasmus+ പ്രോഗ്രാം. അന്താരാഷ്ട്ര തലത്തിലുള്ള പഠനം, വ്യത്യസ്ത സംസ്കാരങ്ങളുമായുള്ള ഇടപെടൽ, അക്കാദമിക് വിനിമയം എന്നിവയ്ക്കുള്ള അവസരങ്ങൾ ഇത് വിദ്യാർത്ഥികൾക്ക് നൽകുന്നു. അന്താരാഷ്ട്ര തലത്തിലുള്ള സോഷ്യൽ വർക്ക് വിദ്യാഭ്യാസവും പ്രവർത്തനരീതികളും നേരിട്ട് മനസ്സിലാക്കാനും പരിചയപ്പെടാനുമുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.
2024–28 ബാച്ചിലെ മൂന്നാം വർഷ BSW (Hons.) വിദ്യാർത്ഥിയായ അന്ന മരിയ എൽദോ, 2025–29 ബാച്ചിലെ രണ്ടാം വർഷ BSW (Hons.) വിദ്യാർത്ഥിയായ ക്ഷമ എസ്. വർമ്മ എന്നിവരാണ് 2026–27 വിന്റർ സെമസ്റ്ററിൽ നടക്കുന്ന ഈ എക്സ്ചേഞ്ച് പ്രോഗ്രാമിൽ രാജഗിരിയെ പ്രതിനിധീകരിക്കുന്നത്.
Photo Courtesy - Google








