
കൊച്ചി: നെഹ്റുവിനെ വിമർശിക്കാം, നയങ്ങളോട് വിയോജിക്കാം. എന്നാൽ ചരിത്രത്തിൽനിന്ന് അദ്ദേഹത്തെ മായ്ച്ചുകളഞ്ഞതുകൊണ്ട് ചരിത്രം മാറില്ലെന്ന് എഐസിസി അംഗം എൻ. വേണുഗോപാൽ. ഇന്ത്യയുടെ ആധുനിക രാഷ്ട്രനിർമാണത്തിൽ നെഹ്റുവിനുള്ള സ്ഥാനം അംഗീകരിക്കാതെ ഇന്ത്യൻ ചരിത്രം പൂർണമാകില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഡിസിസി സംഘടിപ്പിച്ച നെഹ്റു ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെഹ്റുവിന്റെ കാലം കഴിഞ്ഞെങ്കിലും അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ കാലം കഴിഞ്ഞിട്ടില്ലെന്ന് അധ്യക്ഷത വഹിച്ച ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎൽഎ പറഞ്ഞു. ആ മൂല്യങ്ങൾ കൂടുതൽ ശക്തമായി ഉയർത്തിപ്പിടിക്കേണ്ട കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി.ജെ. വിനോദ് എംഎൽഎ, ജോസഫ് ആന്റണി, ലൂഡി ലൂയിസ്, എൻ.ആർ. ശ്രീകുമാർ, എം.ടി. ജയൻ, വി.കെ. ശശികുമാർ, പി.വി. സജീവൻ, ഹെൻട്രി ഓസ്റ്റിൻ, സനൽ നെടിയതറ, വിജു ചൂളക്കൻ, കെ.വി. ആന്റണി എന്നിവർ സംസാരിച്ചു.
Photo Courtesy - Google









