കൊച്ചി: ബഹറൈന്‍ കേന്ദ്രമായി എറണാകുളം ജില്ലയില്‍ നിന്നുള്ള കേരളീയരുടെ സംഘടനയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിച്ചവരില്‍ നാട്ടിലേക്ക് മടങ്ങിയവരെ ഉള്‍പ്പെടുത്തി കൊച്ചി കേന്ദ്രമാക്കി എറണാകുളം റസിഡന്റ്‌സ് അസോസിയേഷന്‍ (എറാ) സെപ്റ്റംബര്‍ 20ന് പ്രവര്‍ത്തനം ആരംഭിക്കും.
അംഗങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് പോലുള്ള പരിപാടികളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനും അവയുടെ ആനുകൂല്യം അംഗങ്ങള്‍ക്ക് ലഭ്യമാക്കാനും എറാ പ്രവര്‍ത്തിക്കും. പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പദ്ധതികളുമായി അംഗങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെ സാമൂഹിക പുരോഗതിക്കും വ്യക്തിഗത വികസനത്തിനും സഹായകരമാകുമെന്ന് എറാ പ്രതീക്ഷിക്കുന്നു.
സംഘടനയുടെ ഓര്‍ഗനൈസിംഗ് ചെയര്‍മാനായി മധു മാധവനെ തെരഞ്ഞെടുത്തു. സെപ്റ്റംബര്‍ 20ന് പനമ്പിള്ളി നഗര്‍ സി ജി ഒ എ ഹാളില്‍ ടി ജെ വിനോദ് എം എല്‍ എ എറായുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ എം പി ഡോ. സെബാസ്റ്റിയന്‍ പോള്‍, കിന്‍ഫ്ര ഇന്‍ഡ്ട്രിയല്‍ പ്രമോഷന്‍ പാര്‍ക്‌സ് ചെയര്‍മാന്‍ സാബു ജോര്‍ജ്ജ്, മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, മുന്‍ മേയര്‍ സൗമിനി ജയന്‍ എന്നിവര്‍ പ്രസംഗിക്കും.
വിവിധ രാജ്യങ്ങളിലുള്ള എറണാകുളം ജില്ലക്കാരുടെ വിശാല സംഘടനയായി എറാ ഉടനെ രൂപം നേടും. ഖത്തര്‍ കേന്ദ്രമായ എറണാകുളം നിവാസികളുടെ യോഗം ഒക്ടോബറിലും യു എ ഇ കേന്ദ്രമായുള്ളവരുടെ യോഗം നവംബറിലും കൊച്ചിയില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9633127234 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.