10:46am 01 October 2026
NEWS
തുല്യതയും അവസര സമത്വവും എല്ലാ പൗരന്മാർക്കും ലഭ്യമാകണം: മന്ത്രി വി ഇ അബ്ദുൾ ഗഫൂർ
15/06/2026  11:57 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
തുല്യതയും അവസര സമത്വവും എല്ലാ പൗരന്മാർക്കും ലഭ്യമാകണം: മന്ത്രി വി ഇ അബ്ദുൾ ഗഫൂർ
HIGHLIGHTS

ഭാരതിയ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ എറണാകുളം ജില്ലാതല നേതൃസംഗമവും സെമിനാറും ബഹു. ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു.

 

ആലുവ :  ഭരണഘടന ഉറപ്പു നൽകുന്ന അവസര സമത്വവും തുല്യതയും  എല്ലാ പൗരന്മാർക്കും ലഭ്യമാകണമെന്ന്  ഫിഷറീസ്. സാമൂഹ്യ നീതി വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ പറഞ്ഞു . ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം ( ബി എച്ച് ആർ എഫ് )
 ജില്ലാ  നേതൃ സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഇന്ത്യൻ ഭരണഘടനയിൽ മാത്രമാണ് പരിസ്ഥിതി നിലനിർത്തേണ്ടുന്ന ആവശ്യകതയെക്കുറിച്ച് പ്രതിപാദിക്കുന്നുള്ളു . പുതിയ തലമുറ ഭരണഘടന വായിച്ചു മനസിലാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കടുങ്ങല്ലൂർ ജി എച്ച് എസ്  ഹാളിൽ നടന്ന സംഗമത്തിൽ ജില്ലാ ചെയർമാൻ ഡോ അനിൽകുമാർ ജി നായർ അധ്യക്ഷനായി . വർക്കിംഗ് ചെയർമാൻ ഷാജി ഇടപ്പളളി ആമുഖ പ്രഭാഷണം നടത്തി. ഭരണഘടനയും മനുഷ്യാവകാശങ്ങളും എന്ന സെമിനാറിൽ അഡ്വ പി എ അയൂബ് ഖാൻ വിഷയാവതരണം നടത്തി. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സലിംകുമാർ ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു പനപ്പിള്ളി , ഗ്രാമ പഞ്ചായത്ത്  അംഗം ജ്യോതി , ജില്ലാ സെക്രട്ടറി നാസർ വി എച്ച് . സബിത പി എ , വിനോദ് പി സി , അഡ്വ ശ്രീജ കെ എസ് , വെണ്ണല മോഹൻ , ജെൻസി എം ജെ ,  ബിന്ദുമോൾ പി എസ് , വി സുധീർ എന്നിവർ പ്രസംഗിച്ചു. രക്ത ദാതാവ് ഷമീർ നൂറുദ്ധിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img