
ചെങ്ങന്നൂര്‍ : നഗരസഭ ഗവ: ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തോടെ ലയണ്ന്സ് ക്ലബ് ഹാളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മനീഷ് കീഴാമഠത്തില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ഷിബു രാജന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ സാലി ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പി.കെ.അനില്‍കുമാര്‍, റ്റി.കുമാരി, വാര്‍ഡ് കൗണ്‍സിലര്‍ പി.വിജയകുമാരി അമ്മാള്‍, ആയുര്‍വേദ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: എസ്.ബിന്ദു, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ എം.ഹബീബ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.നിഷ, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ: ജയമോഹന് ആര്.ദേവ്, ഡോ: പി.എന്‍.നജ്മ എന്നിവര്‍ പ്രസംഗിച്ചു. മഴക്കാല ആരോഗ്യം ആയുര്‍വേദത്തില്‍ എന്ന ലഘുരേഖ ചെയര്‍പേഴ്സണ്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു. മെഡിക്കല്‍ ക്യാമ്പിനോടൊപ്പം സൗജന്യ രക്തപരിശോധനയും സൗജന്യ മരുന്ന് വിതരണവും നടന്നു.











