01:02pm 10 November 2026
NEWS
ഇ.പി. ജയരാജന്റെ ആത്മകഥ അടുത്ത മാസം; വിവാദങ്ങൾക്ക് വിരാമമാകുന്നു
07/05/2025  10:19 AM IST
സുരേഷ് വണ്ടന്നൂർ
ഇ.പി. ജയരാജന്റെ ആത്മകഥ അടുത്ത മാസം; വിവാദങ്ങൾക്ക് വിരാമമാകുന്നു

സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥ അടുത്ത മാസം ആദ്യം പുറത്തിറങ്ങും. മാതൃഭൂമി പബ്ലിഷിംഗ് ഹൗസാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജയരാജൻ മാതൃഭൂമി അധികൃതരുമായി ചർച്ചകൾ നടത്തി. ഇതോടെ ഡി.സി. ബുക്‌സുമായി ഉണ്ടായിരുന്ന നിയമപരമായ പ്രശ്നങ്ങൾ അവസാനിച്ചേക്കും.കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ ജയരാജൻ പ്രതികാര രാഷ്ട്രീയം തനിക്കില്ലെന്ന് വ്യക്തമാക്കി. താൻ തെറ്റുകൾ അംഗീകരിച്ചിട്ടുണ്ടെന്നും ഇനി നിയമപരമായി മുന്നോട്ട് പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആത്മകഥയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അടുത്ത പതിപ്പിൽ ഉണ്ടാകുമെന്നും സൂചന നൽകി. ഈ സംഭവത്തിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും പാർട്ടിക്കുള്ളിൽ നിന്ന് ആരെങ്കിലും ഇതിന് പിന്നിലുണ്ടോ എന്ന് അടുത്ത ഭാഗത്തിൽ വ്യക്തമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പും ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പും നടക്കുന്ന സമയത്താണ് ജയരാജന്റെ ആത്മകഥാ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നത്. ഡി.സി. ബുക്‌സ് 'കട്ടൻചായയും പരിപ്പുവടയും: ഒരു ജീവിതം, കമ്മ്യൂണിസ്റ്റിന്റെ' എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് "സാങ്കേതിക കാരണങ്ങളാൽ" പുസ്തകത്തിന്റെ പ്രകാശനം വൈകിക്കുകയാണെന്ന് അവർ അറിയിച്ചു. ഇതിനിടെ, ബി.ജെ.പി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തെ തുടർന്ന് ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img