12:31am 24 October 2026
NEWS
എൽഡിഎഫിനെ മൂന്നാമതും നയിക്കുക പിണറായി വിജയനെന്ന സൂചനയുമായി ഇ പി ജയരാജൻ
04/03/2025  08:09 AM IST
nila
എൽഡിഎഫിനെ മൂന്നാമതും നയിക്കുക പിണറായി വിജയനെന്ന സൂചനയുമായി ഇ പി ജയരാജൻ

കണ്ണൂർ: എൽഡിഎഫിനെ മൂന്നാമതും നയിക്കുക പിണറായി വിജയനെന്ന സൂചനയുമായി സിപിഎം കേന്ദ്രക്കമ്മിറ്റിയം​ഗം ഇ പി ജയരാജൻ. പിണറായിയുടെ കഴിവിനെയും പ്രാപ്തിയേയും നീതിബോധത്തെയും ജനസേവന മനോഭാവത്തെയും, സത്യസന്ധതയേയും കേരളത്തെ വളർത്താനുളള വലിയ നിരീക്ഷണത്തെയും എല്ലാവരും പ്രകീർത്തിക്കുന്നുവെന്ന് ഇ പി ജയരാജൻ പറഞ്ഞു. നയിക്കുക പിണറായി തന്നെയോ എന്ന ചോദ്യം പോലും അപ്രസക്തമാണെന്നും ഇ പി കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു മുതിർന്ന സിപിഎം നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്. 

 ഭരണരംഗത്ത് വരുന്നതിന് പ്രായപരിധി ബാധകമല്ലെന്നായിരുന്നു ഇ പി ജയരാജന്റെ നിലപാട്. കേരളത്തിലെ ഭരണ രംഗത്തിന് നേതൃത്വം നൽകുന്നത് പിണറായി വിജയനാണ്. പിണറായിയുടെ സേവനങ്ങൾ പാർട്ടി കാണും, ഉചിതമായ നിലപാട് സ്വീകരിക്കും.  മുഖ്യമന്ത്രിയുടെ ഏതൊക്കെ സേവനങ്ങൾ ഉപയോഗപ്പെടുത്താമോ അതെല്ലാം ഉപയോഗിക്കുമെന്നും ഇപി കൂട്ടിച്ചേർത്തു.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img