08:30pm 23 June 2026
NEWS
വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണം ഒരു ലഹരിയാകണം: കൊച്ചി മേയർ
23/06/2026  04:09 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണം ഒരു ലഹരിയാകണം: കൊച്ചി മേയർ

 

കൊച്ചി: കൊച്ചി കോർപ്പറേഷൻ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻറിന് പരിസരത്ത് പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം മേയർ അഡ്വ. വി.കെ മിനിമോൾ നിർവ്വഹിച്ചു. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണം ഒരു ലഹരിയാകണം പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട്   കൊച്ചി മേയർ പറഞ്ഞു.
 ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻറിൻറെ സമീപത്ത് വച്ച് നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക ഐ എ എസ് മുഖ്യ അതിഥിയായിരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളായ വിദ്യാർത്ഥികളെ കളക്ടർ അഭിനന്ദിച്ചു. കൊച്ചി കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ഗോകുലൻ അദ്ധ്യക്ഷത വഹിച്ച  പരിപാടിയിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റ്റി.കെ അഷ്റഫ്, കൌൺസിലർ ഹെൻട്രി ഓസ്റ്റിൻ , ഫോറസ്റ്റ് റേഞ്ച് ഓഫീസർ സന്ദീപ് വി ആർ, കോർപ്പറേഷൻ സെക്രട്ടറി പി എസ് ഷിബു, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സുജിത് എസ്, പബ്ലിക് ഹെൽത്ത് ഇൻസപെക്ടർമാരായ രമേശ് ബാലൻ, ഗിരീഷ് പി വി, ഹരിതകേരളം മിഷൻ നഗരസഭ കോർഡിനേറ്റർ നിസ്സ നിഷാദ്, ബ്ലോക്ക് കോർഡിനേറ്റർ സുരേഷ് എ എ,  ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ ധന്യ ജോസി, കെമിസ്റ്റ് കോളേജ് ഓഫ് ഫാർമസ്യുട്ടിക്കൽ സയൻസ് ആൻറ് റിസർച്ച്  വരിക്കോലിയിലെ NSS പ്രോഗ്രാം ഓഫീസർ ജിതാമോൾ കെ എസും വിദ്യാർത്ഥികളും പങ്കെടുത്തു.

കൊച്ചി കോർപ്പറഷേൻറേയും ഹരിതകേരളം മിഷൻറേയും  സംയുക്താഭിമുഖ്യത്തിലാണ് പച്ചത്തുരുത്ത് നിർമ്മിക്കുന്നത്. 
അതിജീവനത്തിനായി ആഗോളതാപന പ്രതിഭാസത്തിന്റെ സ്വാധീനത്തെ ചെറുക്കാൻ കഴിയുന്ന ഒരു പ്രായോഗിക ഇടപെടൽ ആണ് പച്ചത്തുരുത്ത്. പൊതുസ്ഥലങ്ങളിലുള്‍പ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img