07:07am 12 November 2026
NEWS
പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകത ബിഷപ്പ് ഡോ.ആൻ്റണി വാലുങ്കൽ
08/06/2026  08:16 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകത  ബിഷപ്പ് ഡോ.ആൻ്റണി വാലുങ്കൽ

കൊച്ചി : പരിസ്ഥിതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യമായ കാര്യമാണെന്ന് വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ പറഞ്ഞു .കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടുന്നവർക്ക് അത് നശിച്ചു പോകാതെ പരിപാലിക്കേണ്ട കടമയും കൂടെയുണ്ടെന്ന കാര്യം ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വരാപ്പുഴ അതിരൂപത അതിമെത്രാസന ക്യാമ്പസിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷെറി ജെ  തോമസ് അധ്യക്ഷനാ യിരുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി,വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് റോയ് ഡി ക്കൂഞ്ഞ, സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.ജെ. പോൾ,ലീഗൽ ഫോറം കൺവീനർ ജസ്റ്റിൻ കരിപ്പാട്ട്,മീഡിയ ഫോറം കൺവീനർ വിൻസ് പെരിഞ്ചേരിപബ്ലിക് റിലേഷൻസ് ഓഫീസർ സിബി ജോയ്,വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ എന്നിവർ പ്രസംഗിച്ചു.വരാപ്പുഴ അതിരൂപത ഭാരവാഹികളായ എം.എൻ ജോസഫ്, നിക്സൺ വേണാട്ട്, ബിജു മുള്ളൂർ, റോസ് മാർട്ടിൻ, ചിറ്റൂർ യൂണിറ്റ് പ്രസിഡൻ്റ് ജസ്റ്റിൻ,സെക്രട്ടറി ജോഫി കെ ജെ  എന്നിവർ നേതൃത്വം നൽകി

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img