
ദോഹ: പരിസ്ഥിതി മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ പരിസ്ഥിതി ബോധവത്കരണ വിഭാഗം രാജ്യത്തുടനീളം വിവിധ സ്കൂളുകളിൽ പരിസ്ഥിതി ബോധവത്കരണ ക്ലാസുകളും വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി വിവിധ വിദ്യാഭ്യാസ തലങ്ങളിലുള്ള വിദ്യാർത്ഥികളെ ലക്ഷ്യമാക്കി സംഘടിപ്പിച്ച ഈ പരിപാടികൾ യുവതലമുറയിൽ പരിസ്ഥിതി സംരക്ഷണ ഉത്തരവാദിത്തബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് നടത്തിയത്.
പരിസ്ഥിതി ബോധവത്കരണം പ്രോത്സാഹിപ്പിക്കുകയും സ്ഥിരതയുടെ (Sustainability) മൂല്യങ്ങൾ വിദ്യാർത്ഥികളിൽ ഉറപ്പിക്കുകയും ചെയ്യുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തനങ്ങൾ.
ബിലാൽ ബിൻ റബാഹ് മോഡൽ സ്കൂൾ, അൽ ബയാൻ പ്രൈമറി സ്കൂൾ ഫോർ ഗേൾസ്, അൽ റിഫ്ഫ പ്രൈമറി സ്കൂൾ ഫോർ ഗേൾസ്, അമർ ബിൻ അൽ ആസ് സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്, അൽ കരാന ബോയ്സ് സ്കൂൾ, ഖത്തർ ബാങ്കിംഗ് സ്റ്റഡീസ് ആൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷൻ സ്കൂൾ, ഇബ്നു ഖൽദൂൻ പ്രിപറേറ്ററി സ്കൂൾ, മുഈഥർ പ്രിപറേറ്ററി സ്കൂൾ ഫോർ ഗേൾസ്, അൽ മനാർ മോഡൽ സ്കൂൾ ഫോർ ബോയ്സ്, അൽ മനാർ ഇന്റർനാഷണൽ സ്കൂൾ, ജാബിർ ബിൻ ഹയ്യാൻ പ്രൈമറി സ്കൂൾ ഫോർ ബോയ്സ്, അൽ ഷഹാനിയ മോഡൽ സ്കൂൾ ഫോർ ബോയ്സ്, ദോഹ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്, അൽ യർമൂഖ് പ്രിപറേറ്ററി സ്കൂൾ ഫോർ ബോയ്സ്, റംല ബിൻത് അബി സുഫ്യാൻ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ്, ജുവൈരിയ പ്രൈമറി സ്കൂൾ ഫോർ ഗേൾസ് തുടങ്ങി നിരവധി സ്കൂളുകളിലായിരുന്നു പരിപാടികൾ.











