10:20pm 12 November 2026
NEWS
അൽ റീം റിസർവിൽ മിന്നൽ പരിശോധനയുമായി പരിസ്ഥിതി മന്ത്രി; നിയമലംഘകർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം
07/02/2026  11:16 AM IST
nila
അൽ റീം റിസർവിൽ മിന്നൽ പരിശോധനയുമായി പരിസ്ഥിതി മന്ത്രി; നിയമലംഘകർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം

 

​ദോഹ: ഖത്തറിലെ പ്രമുഖ പ്രകൃതി സംരക്ഷണ കേന്ദ്രമായ അൽ റീം റിസർവിലെ വിവിധ താഴ്വരകളിൽ (Valleys/Meadows) പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ സന്ദർശനം നടത്തി. മഴക്കാലത്തിന് ശേഷമുള്ള സസ്യജാലങ്ങളുടെ വളർച്ചയും പ്രകൃതിദത്തമായ ആവാസവ്യവസ്ഥയും നേരിട്ട് വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം.അൽ റീം റിസർവിലെ വാദി അൽ നുമാൻ, അൽ ഹാം, അൽ ഹൈം, ഉം അൽ മാ എന്നീ താഴ്വരകളിലും അഷിരിജ് സംരക്ഷിത മേഖലയിലുമാണ് മന്ത്രി പരിശോധന നടത്തിയത്.
അവധി ദിവസങ്ങളിൽ ഇത്തരം സംരക്ഷിത മേഖലകളിൽ സന്ദർശകരുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ, പരിസ്ഥിതി നിയമലംഘനങ്ങൾ തടയാൻ പട്രോളിംഗ് ശക്തമാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.മണ്ണ് സംരക്ഷണം, കാട്ടുചെടികളുടെ വളർച്ച, ജൈവവൈവിധ്യം എന്നിവ നിലനിർത്തുന്നതിനായുള്ള പുനരധിവാസ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. പ്രകൃതിക്ക് ദോഷകരമാകുന്ന പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രകൃതിദത്തമായ ഈ ഇടങ്ങൾ സുസ്ഥിരമായി നിലനിർത്തുന്നതിന് പൊതുജനങ്ങളിൽ അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യവും ഉദ്യോഗസ്ഥരുമായി മന്ത്രി നടത്തിയ യോഗത്തിൽ ചർച്ചയായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img