07:37pm 09 November 2026
NEWS
കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം
05/06/2025  06:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം

എറണാകുളം :കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ എൻകോൺ ക്ലബ്ബും,എൻഎസ്എസ്ൻറെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ബഹു കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിച്ചു.  രാജഗിരി കോളേജ് പ്രിൻസിപ്പാൾ ഡോ.ഫാ .സാജു എം ഡി, അസിസ്റ്റൻറ് ഡയറക്ടർ ഡോ.ഫാ  ഷിൻടോ  ജോസഫ്. ഡോ  .ബിനോയ് ജോസഫ്,ഫാ.റിന്റിൽ  എന്നിവർ പരിപാടിയിൽ പങ്കെടുത്തു.പ്ലാസ്റ്റിക് മലിനീകരണം നേരിടാൻ നമ്മൾ എല്ലാവരും ആത്മാർത്ഥമായി പരിശ്രെമിക്കണമെന്നു മന്ത്രി ചടങ്ങിൽ ആഹ്വനം ചെയ്തു.വൃക്ഷ തൈകളുടെ വിതരണം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയും ബഹു മന്ത്രി നിർവഹിച്ചു  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും തുടർന്ന് സംഘടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img