
ദോഹ: മുനിസി പാലിറ്റിയുടെ കീഴിലുള്ള രാജ്യത്തെ പാർക്കുകകളിൽ പൊതുജന ങ്ങൾക്ക് പ്രവേശിക്കുന്നതിന് നിശ്ചിത ഫീസ് ഏർപ്പെടുത്തി.പാർക്ക് സേവന ഫീസ് നിർണ്ണയം സംബന്ധിച്ച 2020 ലെ തീരുമാന നമ്പർ (247) ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ 2025 ലെ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചത്.ആർട്ടിക്കിൾ (1) അനുസരിച്ച്, 2020 ലെ തീരുമാനവുമായി ബന്ധിപ്പിച്ചിട്ടുള്ള പാർക്ക് പ്രവേശന ഫീസ് പട്ടിക ഏറ്റവും പുതിയ ഉത്തരവിൽ വിവരിച്ചിരിക്കുന്ന പുതിയ പട്ടിക ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തും.
അൽ ഖോർ പാർക്കിൽ ഒരാൾക്ക് 15 റിയാൽ,10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്: 10 റിയാൽ,
പരിപാടികളിലും ഉത്സവങ്ങളിലുംഒരാൾക്ക് 50 റിയാൽവീതം നൽകണം.മൃഗങ്ങൾക്ക് ഭക്ഷണം നൽകാനും 50 റിയാൽഈടാക്കും.
പാണ്ട ഹൗസിൽ ഒരാൾക്ക് 50 റിയാൽ,
14 വയസ്സിന് താഴെയുള്ള കുട്ടികൾ 25 റിയാൽ,
എല്ലായിടത്തും വികലാംഗ ർക്ക് പ്രവേശനം സൗജന്യമാണ്.
മറ്റ് പാർക്കുകളിൽ
പൊതു പ്രവേശനം ഒരാൾക്ക് 10 റിയാൽ,
10 വയസ്സിന് താഴെയുള്ള കുട്ടികൾ: 5 റിയാൽ, പരിപാടികളിലും ഉത്സവങ്ങളിലും: ഒരാൾക്ക് 30 റിയാൽ
പ്രവേശന ഫീസ് ഈടാക്കുന്ന പാർക്കുകളുടെ ലിസ്റ്റ് മുനിസിപ്പാലിറ്റി മന്ത്രാലയ പുറത്തിറക്കും.











