09:10am 09 November 2026
NEWS
ഖത്തറിലെ പാർക്കുകളിൽ പ്രവേശനഫീസ് ഇടാക്കും
17/04/2025  09:44 AM IST
nila
ഖത്തറിലെ പാർക്കുകളിൽ പ്രവേശനഫീസ് ഇടാക്കും

ദോഹ: മുനിസി പാലിറ്റിയുടെ കീഴിലുള്ള രാജ്യത്തെ പാർക്കുകകളിൽ പൊതുജന ങ്ങൾക്ക് പ്രവേശിക്കുന്നതിന് നിശ്ചിത ഫീസ് ഏർപ്പെടുത്തി.പാർക്ക് സേവന ഫീസ് നിർണ്ണയം സംബന്ധിച്ച 2020 ലെ തീരുമാന നമ്പർ (247) ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ 2025 ലെ  മന്ത്രിതല തീരുമാനം  പുറപ്പെടുവിച്ചത്.ആർട്ടിക്കിൾ (1) അനുസരിച്ച്, 2020 ലെ തീരുമാനവുമായി ബന്ധിപ്പിച്ചിട്ടുള്ള പാർക്ക് പ്രവേശന ഫീസ് പട്ടിക ഏറ്റവും പുതിയ ഉത്തരവിൽ വിവരിച്ചിരിക്കുന്ന പുതിയ പട്ടിക ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തും.
അൽ ഖോർ പാർക്കിൽ   ഒരാൾക്ക് 15 റിയാൽ,10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്: 10 റിയാൽ,
 പരിപാടികളിലും ഉത്സവങ്ങളിലുംഒരാൾക്ക് 50 റിയാൽവീതം നൽകണം.മൃഗങ്ങൾക്ക് ഭക്ഷണം നൽകാനും 50 റിയാൽഈടാക്കും.
പാണ്ട ഹൗസിൽ  ഒരാൾക്ക് 50 റിയാൽ,
14 വയസ്സിന് താഴെയുള്ള കുട്ടികൾ 25 റിയാൽ,
എല്ലായിടത്തും വികലാംഗ ർക്ക് പ്രവേശനം സൗജന്യമാണ്.
മറ്റ് പാർക്കുകളിൽ
 പൊതു പ്രവേശനം ഒരാൾക്ക് 10 റിയാൽ,
10 വയസ്സിന് താഴെയുള്ള കുട്ടികൾ: 5 റിയാൽ, പരിപാടികളിലും ഉത്സവങ്ങളിലും: ഒരാൾക്ക് 30 റിയാൽ
പ്രവേശന ഫീസ് ഈടാക്കുന്ന പാർക്കുകളുടെ  ലിസ്റ്റ് മുനിസിപ്പാലിറ്റി മന്ത്രാലയ പുറത്തിറക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img