02:13am 12 November 2026
NEWS
അങ്കണവാടിയിൽ പ്രവേശനോത്സവം
30/05/2026  07:57 PM IST
nila
അങ്കണവാടിയിൽ പ്രവേശനോത്സവം

മുളക്കുഴ പഞ്ചായത്ത് 10-ാം വാർഡിൽ കാരയ്ക്കാട് 73-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി.
വാർഡ് മെമ്പർ സുജാത ജഗനാഥൻ ഉത്ഘാടനം ചെയ്തു.
കാരയ്ക്കാട് ഗവഃ എൽ പി സ്കൂൾ അധ്യാപിക ജ്യോതി, വി.പി കൃഷ്ണൻ കുട്ടി നായർ എന്നിവർ പ്രസംഗിച്ചു.
പുതിയ കുട്ടികളെ അങ്കണവാടി അധ്യാപിക കെ എസ് ജയശ്രീ പ്രവേശനോത്സവ കിരീടം അണിയിച്ച് സ്വീകരിച്ചു.
അങ്കണവാടിയിൽ നിന്നും ഉയർന്ന ക്ലാസുകളിലേക്ക് പോകുന്ന കുട്ടികൾക്ക് ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി.
അങ്കണവാടി വർക്കർ അജിത പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.