12:24am 13 December 2025
NEWS
'സിമ്പിളായി' ഡ്രസ് ധരിക്കുന്നപെണ്ണുങ്ങളെ ട്രോളന്‍മാര്‍ക്ക് ഇഷ്ടപ്പെടില്ലേ ?
05/10/2019  11:49 AM IST
Keralasabdam Online Desk
ഒന്നുമോഡേണായി, കിയാര അദ്വാനി പുലിവാല് പിടിച്ചു
HIGHLIGHTS

മാഗിയോട് ഇഷ്ടം വരുമ്പോള്‍, വെറുതെ ഇരിക്കുമ്പോള്‍ മാഗി കൊണ്ട് ഗൗണ്‍ ഉണ്ടാക്കൂ തുടങ്ങിയ കമന്റുകള്‍ കൊണ്ട് ആരാധകര്‍ ചിത്രത്തിനുതാഴെ പൊങ്കാല ഇട്ടു

ന്താ ഇത്രസിമ്പിളായി ഡ്രസ് ധരിക്കുന്ന ചെറുപ്പക്കാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്പെടില്ലേ ? ഇന്‍ ഹരിഹര്‍ നഗറില്‍ മായയെ പഞ്ചാരയടിക്കാന്‍ കാത്തുനിന്ന അപ്പുക്കുട്ടന്റെ ഈ ചോദ്യം കേട്ട് ചിരിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. സംഭവം സിനിമയിലായതുകൊണ്ട് അപ്പുക്കുട്ടനായി നടിച്ച നടന്‍ ജഗദീഷിന് വലിയ കുഴപ്പമൊന്നുമുണ്ടാകില്ല. എന്നാല്‍ റിയല്‍ ലൈഫില്‍ ഇതേ ചോദ്യം ചോദിക്കുകയാണ് ഒരു നടി. അര്‍ജുന്‍ റെഡി എന്ന തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി പതിപ്പായ കബീര്‍ സിങ്ങിലെ നായികയ കിയാര അദ്വാനിയാണ് ഇക്കാര്യം ചോദിക്കുന്നത്. ചോദ്യത്തിന് കാലാനുസൃതമായ ചെറിയമാറ്റം വരുത്തിയെന്ന് മാത്രം. എന്താ ഇത്രമോഡേണായ വെറൈറ്റി വേഷം ധരിക്കുന്നവരെ ചെറുപ്പക്കാര്‍ക്ക് ഇഷ്ടമാകില്ലേ ? ഇതാണ് താരത്തിന്റെ ചോദ്യം. എന്നാല്‍ ട്രോളന്‍മാര്‍ താരത്തിന്റെ ന്യൂജെന്‍ വേഷത്തെ മാഗി ന്യൂഡില്‍സ് വേഷമെന്ന് വിളിച്ച് പരിഹസിക്കുകയാണുണ്ടായത്.

ഫാഷന്‍ ലോകത്ത് തിളങ്ങുന്ന താരമാണ് കിയാര. അടുത്തിടെ കിയാര ധരിച്ച ഒരു വസ്ത്രത്തിന്റെ പേരില്‍  താരത്തെ ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. തൂവാലകള്‍ കൊണ്ടുളള മഞ്ഞ ഗൗണ്‍ ധരിച്ചുനില്‍ക്കുന്ന ചിത്രം കിയാര തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
'ഇത് എന്താ മാഗി ന്യൂഡില്‍സ് ആണോ'  എന്ന് ചോദിച്ചായിരുന്നു ആരാധകര്‍ കിയാരയെ ട്രോളിയത്. മാഗിയോട് ഇഷ്ടം വരുമ്പോള്‍, വെറുതെ ഇരിക്കുമ്പോള്‍ മാഗി കൊണ്ട് ഗൗണ്‍ ഉണ്ടാക്കൂ തുടങ്ങിയ കമന്റുകള്‍ കൊണ്ട് ആരാധകര്‍ ചിത്രത്തിനുതാഴെ പൊങ്കാല ഇട്ടു. ഇത് വാര്‍ത്തയായപ്പോള്‍ കിയാര തന്നെ വാര്‍ത്തയുടെ ലിങ്ക് തന്റെ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് ആരാധകര്‍ക്ക് മറുപടി നല്‍കി - അതെ ഇത് മാഗി ഡ്രസാണ്. രണ്ടുമിനിട്ടില്‍ തയ്യാറാക്കാം. കിയാര ആരാ മോള്‍ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

Photo Courtesy - Google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img