09:35am 13 November 2026
NEWS
വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ തിരുശേഷിപ്പ് പ്രതിഷ്ഠ (ജനുവരി 11 ന് ) എളംകുളം ഫാത്തിമ പളളിയിൽ
10/01/2026  06:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ തിരുശേഷിപ്പ് പ്രതിഷ്ഠ   (ജനുവരി 11 ന് ) എളംകുളം ഫാത്തിമ പളളിയിൽ

കൊച്ചി: വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ തിരുശേഷിപ്പ് സ്വീകരണവും പ്രതിഷ്ഠയും എളംകുളം ഫാത്തിമ മാത പള്ളിയില്‍   (ജനുവരി 11 ന് ) രാവിലെ 7.30 ന് നടക്കും. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ  റവ. ഡോ. ആന്‍റണി വാലുങ്കൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മീകത്വം വഹിക്കും.  കേരളത്തിലെ ആദ്യ സന്യാസിനിയും ആദ്യ സന്യാസിനി സഭാ സ്ഥാപകയുo, ഭാരതത്തിലെ ആദ്യ കർമ്മലീത്താ സന്യാസിനിയുമാണ് മദർ ഏലീശ്വ. നൂറു ഇരുചക്രവാഹന അകമ്പടിയോടെ സി ടി സി കർമ്മലീത്ത സന്യാസിനി സഭയുടെ ആസ്ഥാനമായ ഇടപ്പള്ളി സെന്‍റ് ജോസഫ് ഭവനിൽ നിന്നും  സി ടി സി   സന്യാസിനി സഭയുടെ  സുപ്പീരിയർ ജനറൽ മദർ ഷഹീലയുടെ നേതൃത്വത്തില്‍  മറ്റു സന്യാസിനിമാര്‍ ചേര്‍ന്ന് തിരുശേഷിപ്പ്  ഫാത്തിമ മാതാ പള്ളിയില്‍ എത്തിക്കും. രാത്രി 7.30 വരെ തിരുശേഷിപ്പ് പൊതു വണക്കത്തിനുളള സൗകര്യമുണ്ടായിരിക്കുമെന്ന് വികാരി ഫാ. മാർട്ടിൻ  തൈപറമ്പിൽ അറിയിച്ചു. ഫാ.സ്റ്റീഫൻ ചാലക്കര , ഡീക്കൻ ജെഫിൻ ജോസഫ്, സിസ്റ്റര്‍ മെറ്റിൽഡ സി ടി സി, പീറ്റർ ഡാമിയൻ, റോബിൻ ചെമ്മായത്ത്, ജെസ്റ്റിൻ കോച്ചേരി , ജോയി വള്ളുവശ്ശേരി , കൈക്കാരൻമാരായ റോയി ജോസഫ്, ക്രിസ്റ്റഫർ മാർട്ടിൻ എന്നിവർ നേതൃത്വം നൽകും. കഴിഞ്ഞ വര്‍ഷം  നവംബർ ഏഴിനാണ് ലിയോ പതിനാലാമൻ മാര്‍പാപ്പയുടെ പ്രതിനിധി കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ്  മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേക്കുയർത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img