08:57pm 24 June 2026
NEWS
മുൻകാമുകനും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു
23/02/2025  06:15 PM IST
nila
മുൻകാമുകനും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു

പ്രണയത്തിൽ നിന്നും പിന്മാറിയ പകയിൽ മുൻകാമുകനും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു.  മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് യുവതി കൂട്ടബലാത്സം​ഗത്തിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് യുവതിയെ മുൻ കാമുകനും കൂട്ടുകാരും ചേർന്ന് യുവതിയെ ബലാത്സം​ഗം ചെയ്തത്. യുവതി പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 

ഇരുപത്തിരണ്ടുകാരിയായ യുവതിയാണ് പരാതിക്കാരി.  ആരോപണവിധേയനായ യുവാവും പരാതിക്കാരിയും വർഷങ്ങളോളം പ്രണയത്തിലായിരുന്നു.  അടുത്ത കാലത്താ ഇവർ പിരിഞ്ഞു. പിന്നീട് പെൺകുട്ടി മറ്റൊരാളുമായി ഇഷ്ടത്തിലായി. ഇതിൽ ദേഷ്യംപൂണ്ട യുവാവ് പെൺകുട്ടിയെ ഉപദ്രവിക്കാൻ സുഹൃത്തുക്കളുമായി ചേർന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നു.

പദ്ധതി പ്രകാരം, ഫെബ്രുവരി 19-ാം തീയതി രാത്രി യുവാവും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയുടെ സഹോദരനെ ക്രൂരമായ മർദ്ദനത്തിനിരയാക്കി. ശേഷം പെൺകുട്ടിയെ ഫോണിൽ ബന്ധപ്പെട്ട് അവർ പറയുന്നിടത്തേക്ക് വിളിച്ചുവരുത്താൻ ആവശ്യപ്പെട്ടു. താൻ പ്രശ്‌നത്തിലാണെന്നും രക്ഷിക്കണമെന്നും പറഞ്ഞതോടെ പെൺകുട്ടി സഹോദരൻ പറഞ്ഞ സ്ഥലത്തെത്തിയതായി പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img