10:09am 30 October 2026
NEWS
പ്രവാസി വനിതകൾക്കായി ഇംഗ്ലീഷ് പരിജ്ഞാന കോഴ്സ് : രെജിസ്റ്റേഷൻ ആരംഭിച്ചു
30/06/2025  07:27 PM IST
nila
പ്രവാസി വനിതകൾക്കായി ഇംഗ്ലീഷ് പരിജ്ഞാന കോഴ്സ് : രെജിസ്റ്റേഷൻ ആരംഭിച്ചു

ദോഹ :  ഗാർഹിക തൊഴിലാളികൾ, ക്ലീനിംഗ് കമ്പനികളിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ള
ഖത്തറിലെ വനിതാ പ്രവാസികൾക്ക് മൂന്ന് മാസ ഇംഗ്ലീഷ് പരിജ്ഞാന കോഴ്സ് സംഘടി പ്പിക്കുന്നു.
ക്ലാസുകൾ വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയായിരിക്കും.
നിത്യ ജീവിതത്തിൽ ആവശ്യമായ അടിസ്ഥാന ഇംഗ്ലീഷ് ഭാഷ പരിജ്ഞാനമാണ് നൽകുന്നത്.
കോഴ്സുകൾ പൂർത്തീകരിച്ച് ടെസ്റ്റ് പാസ്സാകുന്നവർക്ക് Carnegie Mellon University in Qatar ൻ്റെ സർട്ടിഫിക്കറ്റും ലഭിക്കും.ക്ലാസ് ആരംഭിക്കുന്ന തിയ്യതി, സ്ഥലം എന്നിവയെക്കുറിച്ച് അടുത്തു തന്നെ രജിസ്റ്റർ ചെയ്യുന്നവരെ അറിയിക്കും.
രജിസ്റ്റർ ചെയ്യാനായി ഇതിനോട് ചേർത്തു നൽകിയബാർ സ്കാൻ ചെയ്യാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img