കൊച്ചി : കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിനീയർമാരുടെയും ആർകിടെക്റ്റുമാരുടെയും പ്രൊഫഷണൽ മികവും സാമൂഹിക ബന്ധവും ഒരുമിപ്പിക്കുന്ന എഞ്ചിനീയേഴ്സ് ക്ലബിന്റെ സിൽവർ ജൂബിലി ആഘോഷം 14ന് വെണ്ണലയിലെ ക്ലബ് അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് ആറരക്ക് നടക്കുന്ന ആഘോഷം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമ പ്രവർത്തകൻ ആർ ശ്രീകണ്ഠൻ നായർ , ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ എസ് സോമനാഥ് എന്നിവർ വിശിഷ്ടാത്ഥികളാവും. സിൽവർ ജൂബിലിയുടെ ഭാഗമായി എൻജിനീയറിങ് എക്സലൻസ് ആൻഡ് ഇന്നൊവേഷൻ അവാർഡുകൾ , ബെസ്റ്റ് ബിൽഡർ, ബെസ്റ്റ് ബിൽഡിങ് പ്രോഡക്ട് മാനുഫാച്ചറർ , ഇ എസ് ജി എക്സലൻസ് എന്നിവർക്കുള്ള അവാർഡും ചടങ്ങിൽ സമ്മാനിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആദ്യ വർഷ എൻജിനീയറിങ് വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ്പുകളും സമ്മാനിക്കും. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി അവതരിപ്പിക്കുന്ന സംഗീത നിശയും ഉണ്ടാകുമെന്നും അവർ പറഞ്ഞു, വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് റോയ് അബ്രഹാം മാമൻ, സെക്രട്ടറി അജിത് പി , ജയ്കുമാർ സി പിള്ള എന്നിവർ പങ്കെടുത്തു.








