05:19pm 02 May 2026
NEWS
വിവാഹ വാ​ഗ്ദാനം നൽകി മതംമാറ്റിയ യുവതിയെ അബ്ദുൽ അസീസ് കൊലപ്പെടുത്തിയത് മറ്റു രണ്ട് കാമുകിമാരുടെ സഹായത്തോടെ

07/03/2025  11:12 AM IST
nila
വിവാഹ വാ​ഗ്ദാനം നൽകി മതംമാറ്റിയ യുവതിയെ അബ്ദുൽ അസീസ് കൊലപ്പെടുത്തിയത് മറ്റു രണ്ട് കാമുകിമാരുടെ സഹായത്തോടെ

സേലത്ത് സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന യുവതിയെ കൊക്കയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊല്ലപ്പെട്ട തിരുചിറപ്പള്ളി സ്വദേശി ലോകനായകിയെ ഇവരുടെ കാമുകനായ അബ്ദുൽ അസീസും ഇയാളുടെ മറ്റുരണ്ട് കാമുകിമാരായ താവിയ സുൽത്താന , ആർ.മോനിഷ എന്നിവരും ചേർന്നാണ് കൊലപ്പെടുത്തിയത്. മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

കൊല്ലപ്പെട്ട ലോകനായകിയുമായി അബ്ദുൾ അസീസ് പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാനായി ഇയാൾ യുവതിയെ മതംമാറ്റുകയും ചെയ്തിരുന്നു. എന്നാൽ, കാമുകന് മറ്റ് യുവതികളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ലോകനായകി ഉടൻ വിവാഹം നടത്തണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി. അടുത്തിടെ യുവതി ആത്മഹത്യാ ശ്രമവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് കൊലപാതകം ആസൂത്രണം ചെയ്തത്. 

ഈ മാസം ഒന്നാം തീയതിയാണ് യുവാവും കാമുകിമാരും ചേർന്ന് കാർ വാടകയ്ക്ക് എടുത്ത് യേർക്കാടിന് സമീപത്തെത്തിയത് ഉയർന്ന അളവിൽ ഉറക്കുമരുന്ന് കുത്തി വച്ച ശേഷം യുവതിയെ കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ശേഷം മൂന്നുപേരും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. നഴ്സിംഗ് വിദ്യാർത്ഥിനി ആയ മോനിഷയാണ് ലോകനായകിക്ക് വിഷം കുത്തിവച്ചത്. പെരമ്പളൂരിലെ സ്വകാര്യ കോളേജിലെ അവസാന വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ് അറസ്റ്റിലായ യുവാവ്. ചെന്നൈയിൽ സോഫ്റ്റ്വെയർ ജീവനക്കാരിയാണ് സുൽത്താന. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img