02:02am 17 October 2026
NEWS
പ്രതിസന്ധിയിലൂന്നിയ ഊർജ്ജരംഗം: വഴികളും മാർഗ്ഗങ്ങളും - കെ.എസ്.ഇ.ബി ചെയർമാൻ ഡോ. എം. ജി. രാജമാണിക്യം
14/08/2026  09:38 PM IST
അഡ്വ. സുരേഷ് വണ്ടന്നൂർ
പ്രതിസന്ധിയിലൂന്നിയ ഊർജ്ജരംഗം: വഴികളും മാർഗ്ഗങ്ങളും - കെ.എസ്.ഇ.ബി ചെയർമാൻ ഡോ. എം. ജി. രാജമാണിക്യം

കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി. മഴയുടെ കുറവും പ്രതീക്ഷിച്ചതിലും ഉയർന്ന ഡിമാൻഡും മൂലം പ്രതിസന്ധിയിലായ സംസ്ഥാന ഊർജ്ജ മേഖലയെ കുറിച്ചും, അത് മറികടക്കാൻ കെഎസ്ഇബി നടപ്പിലാക്കുന്ന അടിയന്തര-ദീർഘകാല പദ്ധതികളെ കുറിച്ചും സംസാരിക്കുകയാണ് കെഎസ്ഇബി ചെയർമാനും ഊർജ്ജ-പരിസ്ഥിതി-ദേവസ്വം സെക്രട്ടറിയുമായ ഡോ. എം. ജി. രാജമാണിക്യം ഐ.എ.എസ്. ഈ വിഷയത്തിൽ ഉയർന്നുവരുന്ന പ്രധാന ചോദ്യങ്ങൾക്ക് അദ്ദേഹം വ്യക്തമായ മറുപടി നൽകുന്നു.

സംസ്ഥാനത്ത് നിലവിൽ അനുഭവപ്പെടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്?

ഉത്തരം: വർഷാവർഷം കെഎസ്ഇബി തയ്യാറാക്കുന്ന മുൻകൂട്ടി പ്ലാൻ ചെയ്ത ഡിമാൻഡ് കണക്കുകളിൽ വന്ന അപ്രതീക്ഷിതമായ മാറ്റങ്ങളാണ് പ്രധാന കാരണം. കഴിഞ്ഞ 10-15 വർഷത്തെ ട്രെൻഡ് അനുസരിച്ച് സാധാരണ മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് ഞങ്ങൾ ആ വർഷത്തെ പദ്ധതികൾ തയ്യാറാക്കാറുള്ളത്. കഴിഞ്ഞ ഏപ്രിലിൽ സംസ്ഥാനത്ത് എക്കാലത്തെയും ഉയർന്ന ഡിമാൻഡ് (6196 MW) രേഖപ്പെടുത്തിയെങ്കിലും ഞങ്ങൾ അത് മുൻകൂട്ടി പ്രെഡിക്റ്റ് ചെയ്ത് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിരുന്നു.
എന്നാൽ ജൂലൈ മാസത്തിൽ പ്രതീക്ഷിക്കാത്ത സപ്ലൈ-ഡിമാൻഡ് വ്യത്യാസമാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
സപ്ലൈ സൈഡിലെ കുറവ്: മഴക്കുറവും എൽനിനോ  പ്രതിഭാസവും മൂലം ഡാമുകളിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞു. ജൂൺ 12-നാണ് ഡെഫിസിറ്റ് റെയിൻഫോൾ ഉണ്ടാകുമെന്ന് ഐ.എം.ഡി മുന്നറിയിപ്പ് തന്നത്. എൽനിനോ ഔദ്യോഗികമായി അറിയിക്കുന്നത് ജൂലൈ 13-നും. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ 65-70% ജലനിരപ്പ് ഉണ്ടാകേണ്ട സ്ഥാനത്ത് കേവലം 20% മാത്രമാണ് ലഭിച്ചത്. 58-60 മില്യൺ യൂണിറ്റ് ഇന്റേണൽ ജനറേഷൻ നടത്തേണ്ട സ്ഥാനത്ത് 10 മില്യൺ യൂണിറ്റ് മാത്രമാണ് ഉത്പാദിപ്പിക്കാൻ കഴിഞ്ഞത്.

ഡിമാൻഡ് സൈഡിലെ വർദ്ധനവ്: 

സാധാരണ ജൂലൈ മാസങ്ങളിൽ 4000 MW ആയിരുന്ന ശരാശരി ഡിമാൻഡ് പെട്ടെന്ന് 5000 MW ആയി ഉയർന്നു.
ഇന്റേണൽ ജനറേഷൻ കുറയുകയും സപ്ലൈയിൽ വലിയ വീഴ്ച വരികയും ചെയ്തപ്പോൾ, അപ്രതീക്ഷിതമായി ഡിമാൻഡ് ഉയർന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം.

വൈദ്യുതി കമ്മി നികത്താൻ അടിയന്തരമായി പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

ഉത്തരം: നിലവിൽ നമുക്ക് കരാറുകൾ വഴി  ലഭ്യമാകുന്നത് 4100 ങണ വൈദ്യുതി മാത്രമാണ്. ബാക്കി വരുന്ന 1000 MW ഓളം വൈദ്യുതി പവർ എക്‌സ്‌ചേഞ്ചുകളിൽ നിന്നും ദിവസേന വാങ്ങേണ്ട സാഹചര്യമാണ്.
എന്നാൽ എൽനിനോ പ്രതിഭാസം കാരണം മറ്റ് സംസ്ഥാനങ്ങളിലും ഡിമാൻഡ് ഉയർന്നതോടെ പവർ എക്‌സ്‌ചേഞ്ചിൽ പണം കൊടുത്താൽ പോലും പവർ കിട്ടാത്ത അവസ്ഥയുണ്ടായി. ഉദാഹരണത്തിന്, 2000 -3000 MW ഓളം ബിഡ് ചെയ്യുമ്പോൾ കേവലം 70 MW മാത്രമാണ് റിയൽ ടൈം മാർക്കറ്റിൽ നിന്നും ലഭിച്ചിരുന്നത്. ഈ വിടവ് നികത്താൻ അടിയന്തരമായി ഒരു വർഷത്തേക്ക് 200 MW വൈദ്യുതി (യൂണിറ്റിന് 5.96 രൂപ നിരക്കിൽ) വാങ്ങാൻ റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടുകയും അത് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
മഴക്കുറവും പ്രധാന നദികളിലെ ജലനിരപ്പ് കുറയുന്നതും വരുന്ന ദിവസങ്ങളിൽ ആഭ്യന്തര ഉത്പാദനത്തെ എങ്ങനെ ബാധിക്കും?
ഉത്തരം: കേരളത്തിന്റെ മൊത്തം ആവശ്യത്തിന്റെ 30% മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്; 70% പുറത്തുനിന്നാണ് വാങ്ങുന്നത്. ജലനിരപ്പ് 20-25% ആയി കുറഞ്ഞതോടെ വേനൽക്കാലത്തേക്ക് കൂടി കരുതിവെക്കേണ്ട വെള്ളം ഇപ്പോൾ ഉപയോഗിക്കേണ്ടി വരുന്നു.
ഇത് ഭാവിയിൽ ആഭ്യന്തര ഉത്പാദനത്തെ പൂർണ്ണമായും ബാധിക്കും. ഇനിയും മഴ പെയ്തില്ലെങ്കിൽ വരുന്ന വേനൽക്കാലം വലിയ പ്രതിസന്ധിയാകും. അതിനാൽ അടിയന്തര ഉത്പാദനം രാത്രികാലങ്ങളിൽ ക്രമീകരിക്കുകയും വേനലിലേക്ക് വെള്ളം കരുതുകയും ചെയ്യുന്ന രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്.

 ഉയർന്ന വിലയ്ക്ക് പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നത് കെഎസ്ഇബിക്ക് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത എങ്ങനെ മറികടക്കാനാണ് പദ്ധതിയിടുന്നത്?

കെഎസ്ഇബി എന്നത് ഒരു സർവീസ് ലൈസൻസിയായ കമ്പനിയാണ്. കേന്ദ്ര റെഗുലേറ്ററി കമ്മീഷന്റെ  പ്രകാരം പരമാവധി 10 രൂപ വരെ കൊടുത്താണ് നമ്മൾ എക്്‌സ്‌ചേഞ്ചിൽ നിന്ന് പവർ വാങ്ങാൻ ശ്രമിക്കുന്നത്.
എന്നാൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുമ്പോൾ വരുന്ന അധികച്ചെലവ്  റെഗുലേറ്ററി കമ്മീഷൻ വഴി നിർബന്ധമായും കൺസ്യൂമേഴ്‌സിലേക്ക്  എത്തും. കൺസ്യൂമർ പ്രൈസ് വർദ്ധനവ് വഴി മാത്രമേ കമ്പനിക്ക് ഈ സാമ്പത്തിക നഷ്ടം നികത്താനാകൂ. എന്നാൽ പൊതുജനങ്ങൾക്ക് അമിത ഭാരമാകാതിരിക്കാൻ ഉപയോഗത്തിൽ സ്വയം നിയന്ത്രണം വരുത്താനാണ് കെഎസ്ഇബി അഭ്യർത്ഥിക്കുന്നത്.

ഈ പ്രതിസന്ധി സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വർദ്ധനവിന് കാരണമാകുമോ ?

ഉത്തരം: തീർച്ചയായും നിരക്ക് വർദ്ധനവിന് സാധ്യതയുണ്ട്. നമ്മൾ അപ്രതീക്ഷിതമായി ഉണ്ടായ 1000 MW അധിക ഡിമാൻഡിനായി വലിയ വിലകൊടുത്ത് വൈദ്യുതി വാങ്ങുമ്പോൾ, വരും വർഷങ്ങളിൽ റെഗുലേറ്ററി കമ്മീഷൻ നിരക്കുകളിൽ മാറ്റം വരുത്തും.
എന്നാൽ ഉപഭോക്താക്കൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ച് അനാവശ്യമായി വന്ന 1000 MW ഡിമാൻഡ് സ്വയം കുറച്ചാൽ വലിയ നിരക്ക് വർദ്ധനവില്ലാതെ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കും.

പീക്ക് സമയങ്ങളിൽ ആവശ്യകത വർദ്ധിക്കുമ്പോൾ ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാൻ എന്തൊക്കെ മുൻകരുതലുകളാണ് എടുത്തിട്ടുള്ളത്?
ആദ്യമേ വ്യക്തമാക്കട്ടെ, കെഎസ്ഇബി പവർകട്ട് ഏർപ്പെടുത്തിയിട്ടില്ല. പവർകട്ട് നടത്താൻ ഗവൺമെന്റ് അംഗീകാരം വേണം. ഇപ്പോൾ നടക്കുന്നത് സാങ്കേതികമായ 'ലോഡ് ഷെഡ്ഡിംഗ്' ആണ്.

ഓരോ 15 മിനിറ്റിലെയും ഡ്രോയൽ  നിരക്കും ഫ്രീക്വൻസിയും അനുസരിച്ചാണ് ഗ്രിഡ് പ്രവർത്തിക്കുന്നത്. ഉദാഹരണത്തിന്, വൈകുന്നേരം 7 മണിക്ക് 4700 MW ഡിമാൻഡ് വരുമ്പോൾ കൈവശം 4100 MW മാത്രമേ ഉള്ളൂ എങ്കിൽ ഒന്നര മണിക്കൂർ മുൻപ് പവർ വാങ്ങാൻ ശ്രമിക്കും. കിട്ടാതെ വരുമ്പോൾ ഗ്രിഡ് ഫ്രീക്വൻസി താഴോട്ട് പോകുകയും സിസ്റ്റം കൊളാപ്‌സ് ആകാതിരിക്കാൻ ഓട്ടോമാറ്റിക്കായി അല്പസമയത്തേക്ക് ലോഡ് ഷെഡ്ഡിംഗ് സംഭവിക്കുകയും ചെയ്യും. അല്ലാത്തപക്ഷം ടോട്ടൽ സ്റ്റേറ്റ് ഓവർ ഡ്രാഫ്റ്റ് ആയി വൻ തുക ഫൈൻ അടയ്‌ക്കേണ്ടി വരും.

ഭാവിയിലെ ഊർജ്ജസുരക്ഷ ഉറപ്പാക്കാനും വിലക്കയറ്റം തടയാനും പുതിയ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളിൽ ഒപ്പുവെക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?

തീർച്ചയായും. ജൂൺ വരെ ലഭിച്ചിരുന്ന 262 ങണ കേന്ദ്ര അലോക്കേഷൻ അടുത്ത ജൂൺ വരെ നീട്ടി നൽകാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുകയും അവർ തത്ത്വത്തിൽ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ, കോൾ അലോക്കേഷൻ  വഴി 500 MW ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. നിലവിലുള്ള കോൺട്രാക്റ്റുകൾ എക്സ്റ്റൻഡ് ചെയ്യുന്നതിനൊപ്പം പുതിയതായി 600 MW, 200 MW, 300 MW കരാറുകളും ഘട്ടംഘട്ടമായി ടൈ-അപ്പ് ചെയ്തുവരുന്നു. പകൽ സമയത്ത് സോളാർ ഉപയോഗിക്കാമെങ്കിലും രാത്രികാല പീക്ക് സമയം മറികടക്കാൻ ഇതാണ് ഏകവഴി.

സോളാർ, കാറ്റാടി ഊർജ്ജ പദ്ധതികളുടെ വികസനം വേഗത്തിലാക്കാൻ എന്തൊക്കെ പുതിയ മാറ്റങ്ങളാണ് വരുത്തുന്നത്?

നിലവിൽ പകൽ സമയത്ത് 2410 MW സോളാർ നമ്മൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ സോളാറിന്റെ പ്രധാന പ്രശ്‌നം രാത്രി ലഭ്യമാകില്ല എന്നതാണ്. ഇതിന് പരിഹാരമായി ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം  നടപ്പിലാക്കുകയാണ്.
* ഒക്ടോബറോടെ: 500 MWh സ്റ്റോറേജ് കപ്പാസിറ്റി നിലവിൽ വരും.
* ഡിസംബറോടെ: 1000 MWh കപ്പാസിറ്റി പൂർത്തിയാകും.
* 2027 ഓടെ: 1500-2000 MWh കപ്പാസിറ്റി കൈവരിക്കും (അതായത് പീക്ക് സമയത്ത് 500 ങണ വീതം 4 മണിക്കൂർ ഉപയോഗിക്കാം). ഇതിന് പുറമെ ഇലക്ട്രിക് ബസുകൾക്കും സ്റ്റോറേജിനുമായി കേരള ബഡ്ജറ്റിൽ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

വൈദ്യുതി ചോർച്ച തടയാനും വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കാനും എന്തൊക്കെ ആധുനിക സാങ്കേതിക വിദ്യകളാണ് നടപ്പിലാക്കുന്നത്?

ഇന്ത്യയിൽ തന്നെ വിതരണ ശൃംഖലയിലെ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. നാഷണൽ ആവറേജ് 11-12% ആയിരിക്കുമ്പോൾ കേരളത്തിലിത് കേവലം 6% മാത്രമാണ്.
എങ്കിലും നെറ്റ്‌വർക്ക് കൂടുതൽ ബലപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ RDSS (Revamped Distribution Sector Scheme) പദ്ധതി നടപ്പിലാക്കുന്നുണ്ട് (60% കേന്ദ്രം, 40% സംസ്ഥാനം). ഓവർലോഡിലുള്ള ട്രാൻസ്‌ഫോർമറുകൾ മാറ്റുന്നതും ട്രാൻസ്മിഷൻ കാര്യക്ഷമമാക്കുന്നതുമായ ഈ പദ്ധതി 2027-28 ഓടെ പൂർത്തിയാകും.

ഈ പ്രതിസന്ധി ഘട്ടത്തിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന് ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും എന്തൊക്കെ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നത്?

സ്വയം നിയന്ത്രണവും സാമൂഹിക- പാരിസ്ഥിതിക ഉത്തരവാദിത്തവുമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കേരളത്തിലെ 15 ലക്ഷത്തോളം വരുന്ന എസികളുടെ ഉപയോഗമാണ് ഡിമാൻഡ് കുത്തനെ കൂട്ടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img