12:51am 17 June 2026
NEWS
എൻഡോസമ്മിറ്റ് 2026 സംഘടിപ്പിച്ച് കിംസ്ഹെൽത്ത്
09/06/2026  04:07 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എൻഡോസമ്മിറ്റ് 2026 സംഘടിപ്പിച്ച് കിംസ്ഹെൽത്ത്
HIGHLIGHTS

കിംസ്ഹെൽത്ത് സംഘടിപ്പിച്ച എൻഡോസമ്മിറ്റ് 2026 ഉദ്ഘാടനം കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള നിർവഹിക്കുന്നു.  ഡോ. പി. എം. സഫിയ, കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ. എം. നജീബ്, ഡോ. കെ. ടി. ഷേണോയ്, ഡോ. രാജേഷ് പുരി, ഡോ. ഫിലിപ്പ് അഗസ്റ്റിൻ, ഡോ. മാത്യു ഫിലിപ്പ്,  ഡോ. അജിത് കെ. നായർ, ഡോ. പവൻ റാവൽ, ഡോ. വർഗീസ് തോമസ്,  ഡോ. ഹാരിഷ് കരീം, ഡോ. എം. നരേന്ദ്രനാഥ്, ഡോ. മധു ശശിധരൻ എന്നിവർ സമീപം.

 

തിരുവനന്തപുരം : എൻഡോസ്കോപ്പിക് അൾട്രാസൗണ്ട് (EUS), തേർഡ് സ്പേസ് എൻഡോസ്കോപ്പി (TSE) എന്നീ ഗ്യാസ്ട്രോഎൻട്രോളജി മേഖലയിലെ അത്യാധുനിക മിനിമലി ഇൻവേസീവ് സാങ്കേതികവിദ്യകളെ കേന്ദ്രീകരിച്ച് കിംസ്ഹെൽത്ത് സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനമായ ‘എൻഡോസമ്മിറ്റ് 2026’ തിരുവനന്തപുരം ഒ ബൈ താമരയിൽ നടന്നു. കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകളും വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുത്തു. EUS, TSE മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ, നൂതന ചികിത്സാരീതികൾ, ചികിത്സാരംഗത്തെ പ്രായോഗിക ഉപയോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ ചർച്ചകളും പരിശീലനവും  സമ്മേളനത്തിന്റെ ഭാഗമായി നടന്നു. 

ഗ്യാസ്ട്രോഎൻററോളജി രംഗത്ത് കഴിഞ്ഞ വർഷങ്ങളിലുണ്ടായ ശ്രദ്ധേയമായ മുന്നേറ്റങ്ങൾക്ക് എൻഡോസ്കോപ്പി സാങ്കേതികവിദ്യകളുടെ വികസനം വലിയ തോതിൽ സംഭാവന ചെയ്തിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. എം. ഐ. സഹദുള്ള പറഞ്ഞു. രോഗനിർണയത്തിലും ചികിത്സയിലും കൂടുതൽ കൃത്യതയും കാര്യക്ഷമതയും കൈവരിക്കാൻ ഈ സാങ്കേതികവിദ്യകൾ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതികവിദ്യയിലൂടെ ലഭിക്കുന്ന വിവരങ്ങൾക്കൊപ്പം രോഗിയുടെ ആരോഗ്യസ്ഥിതിയും സമഗ്രമായി വിലയിരുത്തി ചികിത്സ നൽകുന്നതാണ് മികച്ച ചികിത്സാഫലങ്ങൾക്ക് വഴിയൊരുക്കുന്നതെന്നും,എല്ലാ ചികിത്സാ രീതികളിലും രോഗിയുടെ സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദഗ്ധരുടെ നേതൃത്വത്തിൽ തത്സമയം അവതരിപ്പിച്ച സങ്കീർണ എൻഡോസ്കോപ്പികൾ നേരിട്ട് നിരീക്ഷിക്കാനും അവയുടെ സാങ്കേതിക മികവും ചികിത്സാരംഗത്തെ പ്രാധാന്യവും ആഴത്തിൽ മനസ്സിലാക്കാനും പ്രതിനിധികൾക്ക് അവസരം ലഭിച്ചു. കൂടാതെ, EUS, എൻഡോസ്കോപിക് സബ്‌മ്യൂക്കോസൽ ഡിസെക്ഷൻ (ESD), പെറോറൽ എൻഡോസ്കോപിക് മയോടോമി (POEM), സ്പൈഗ്ലാസ് കൊളാൻജിയോസ്കോപ്പി, എൻഡോസ്റ്റിച്ച് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളെയും ചികിത്സാരീതികളെയും കുറിച്ചുള്ള ശാസ്ത്രീയ സെഷനുകളും പ്രായോഗിക പരിശീലന പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50-ഓളം ഫാക്കൽറ്റി അംഗങ്ങളും 150-ലധികം പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. കിംസ്ഹെൽത്തിലെ സീനിയർ കൺസൾട്ടന്റ് ഗ്യാസ്ട്രോഎൻററോളജിസ്റ്റ് ഡോ. അജിത് കെ. നായർ സ്വാഗതം ആശംസിച്ചു. കിംസ്ഹെൽത്തിലെ ഗ്യാസ്ട്രോഎൻററോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. മധു ശശിധരൻ മുഖ്യപ്രഭാഷണം നടത്തുകയും ഡോ. ഹാരിഷ് കരീം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img