01:57am 09 November 2026
NEWS
ചോദ്യപേപ്പർ ചോർത്താൻ എൻഡോസ്കോപ്പി; പ്രൊഫസർ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
23/08/2026  08:02 AM IST
nila
ചോദ്യപേപ്പർ ചോർത്താൻ എൻഡോസ്കോപ്പി; പ്രൊഫസർ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

റായ്‌പുർ: മുദ്രവച്ച കവറിനുള്ളിലെ ചോദ്യപേപ്പർ പുറത്തെടുക്കാതെ തന്നെ ചോർത്താൻ എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് വിഡിയോ പകർത്തിയ സംഭവത്തിൽ കാർഷിക കോളജ് പ്രൊഫസർ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. റായ്പുർ കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള ഛത്തീസ്ഗഡ് ദുർഗ് ഭാരതി കാർഷിക കോളേജിലെ പ്രഫസർ യോഗേഷ് സോൺകെസരിയ (38) ആണ് അറസ്റ്റിലായത്. അജയ് നായക് (20), ത്രിദേവ് പട്ടേൽ (22), നിതിൻ പാണ്ഡെ (22), അനുജ് മിഞ്ച് (22), ആദിത്യ സാഹു (20) എന്നിവരാണ് അറസ്റ്റിലായ വിദ്യാർഥികൾ. 

ചോദ്യപേപ്പർ അടങ്ങിയ കവർ പൊട്ടിക്കാതെ അതിൽ ചെറിയ സുഷിരമുണ്ടാക്കിയായിരുന്നു പ്രഫസറുടെ നീക്കം. ഈ ദ്വാരത്തിലൂടെ എൻഡോസ്കോപ്പി ക്യാമറ അകത്തേക്ക് കടത്തി ചോദ്യപ്പേപ്പറിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പിന്നീട് വിഡിയോ വിദ്യാർഥികൾക്ക് കൈമാറിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ചോദ്യങ്ങൾ കൈമാറുന്നതിനായി അഞ്ച് വിദ്യാർഥികളിൽനിന്ന് 11,000 രൂപ വീതം വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തിയുമടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img