
ചെങ്ങന്നൂര്‍ : നഗരസഭയിലെ ജനപ്രതിനിധികള്‍ക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി ജീവനക്കാര്‍ വ്യത്യസ്തരായി. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ജനപ്രതിനിധികളായിരുന്ന നഗരസഭാ കൗണ്‍സിലര്‍മാരുടെ കാലാവധി പൂര്‍ത്തിയാകുന്നതോടെയാണ് മൊമെന്റോയും ഉച്ചഭക്ഷണവും നല്‍കി ജീവനക്കാര്‍ യാത്രയയപ്പ് നല്‍കിയത്. ഇതോടനുബന്ധിച്ച് വിപുലമായ യാത്രയയപ്പ് സമ്മേളനവും നടത്തി. യാത്രയയപ്പിന്റെ മുഖ്യ സംഘാടകയായ നഗരസഭാ സെക്രട്ടറി എം.ഡി. ദീപ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് നഗരസഭ സെക്രട്ടറി എം.ഡി. ദീപ മൊമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 8 ന് മരണപ്പെട്ട ആറാം വാര്‍ഡ് കൗണ്‍സിലര്‍ ഏബ്രഹാം ജോസിനുള്ള മരണാനന്തര ആദരവ് ഭാര്യ റെയ്ച്ചല്‍ എബ്രഹാമും മകള്‍ ജിനി കെ. എബ്രഹാമും ചേര്‍ന്ന് ഏറ്റുവാങ്ങി. സൂപ്രണ്ട് പ്രവീണ്‍ രാജ് അദ്ധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ എന്‍ജിനീയര്‍ ബി. റെജീന, ക്ലീന്‍ സിറ്റി മാനേജര്‍ എം.ഹബീബ്, സൂപ്രണ്ട് എസ്. സുഖില ജിജി, സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. നിഷ, റവന്യൂ ഇന്‍സ്‌പെക്ടര്‍ മിനി രാമചന്ദ്രന്‍, ജീവനക്കാരായ പി.രാധാകൃഷ്ണന്‍, എ.എസ്.ദീപാങ്കുരന്‍, ബിന്ദു എസ്. നായര്‍, മുജീബ് ഖാന്‍, റ്റി.ഷിബു, എസ്.എ.ആശ, കെ.ശാന്തിലാല്‍ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ: ശോഭാ വര്‍ഗീസ്, വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിനി സജന്‍, റിജോ ജോണ്‍ ജോര്‍ജ്, റ്റി.കുമാരി, അശോക് പടിപ്പുരയ്ക്കല്‍, ശ്രീദേവി ബാലകൃഷ്ണന്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ മറുപടി പ്രസംഗങ്ങളും നടത്തി. മറ്റൊരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കാണാത്ത വ്യത്യസ്തമായ യാത്രയയപ്പ് സമ്മേളനം ആയിരുന്നു ചെങ്ങന്നൂര്‍ നഗരസഭയില്‍ നടന്നത്. ജീവനക്കാരുടെ കലാപരിപാടികളുംസദ്യയുംനടന്നു











