01:42am 10 July 2026
NEWS
ഡിജിറ്റല്‍ സംവിധാനങ്ങള്‍ വൻതോതില്‍ പരിഷ്കരിച്ച്‌ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ.
09/07/2026  10:56 AM IST
ചെറുകര സണ്ണിലൂക്കോസ്
ഡിജിറ്റല്‍ സംവിധാനങ്ങള്‍ വൻതോതില്‍ പരിഷ്കരിച്ച്‌ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ

 

 എല്ലാ പ്രധാന പിഎഫ് സേവനങ്ങളും ഇനിമുതല്‍ ഒരൊറ്റ പ്ലാറ്റ്ഫോമിനു കീഴില്‍ ലഭ്യമാകും.

പഴയ പോർട്ടലുകളിലെ സാങ്കേതിക തടസങ്ങളും ക്ലെയിമുകള്‍ മാറിക്കിട്ടാനുള്ള കാലതാമസവും ഇനി പഴങ്കഥയാകും. ഷെഡ്യൂള്‍ ചെയ്ത ‘ബ്ലാക്ക്‌ഔട്ട് പിരീഡ്’പൂർത്തിയായതോടെ പുതിയ കേന്ദ്രീകൃത പോർട്ടല്‍ ഈയാഴ്ചമുതല്‍ പൂർണതോതില്‍ പ്രവർത്തനസജ്ജമാകും.

ഇതുവരെ വികേന്ദ്രീകൃത രീതിയിലായിരുന്നു ഇപിഎഫ്‌ഒ പ്രവർത്തിച്ചിരുന്നത്. അതായത്, ഓരോ റീജണല്‍ ഓഫീസുകളും സ്വതന്ത്രമായാണു കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. വരിക്കാർക്ക് എന്തെങ്കിലും ആവശ്യങ്ങള്‍ക്കോ പരാതിപരിഹാരങ്ങള്‍ക്കോ തങ്ങളുടെ അക്കൗണ്ടുള്ള റീജണല്‍ ഓഫീസിനെത്തന്നെ ആശ്രയിക്കേണ്ടിവന്നിരുന്നു.

എന്നാല്‍, പുതിയ മാറ്റത്തോടെ ഈ രീതി പൂർണമായും മാറി. രാജ്യമൊട്ടാകെയുള്ള ഏത് ഇപിഎഫ്‌ഒ ഓഫീസിലൂടെയും ഇനിമുതല്‍ വരിക്കാരുടെ അപേക്ഷകള്‍ പ്രോസസ് ചെയ്യാൻ സാധിക്കും. ഇതു സേവനങ്ങള്‍ വേഗത്തിലാക്കാനും പ്രാദേശിക ഓഫീസുകളിലെ അനാവശ്യ കാലതാമസം ഒഴിവാക്കാനും സഹായിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img