NEWS
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ
22/06/2025 05:36 PM IST
nila

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. ക്ഷേത്രത്തിലെ അസിസ്റ്റൻറ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്. ഇയാൾ 25 ലിറ്റർ പാൽ മോഷ്ടിച്ചു എന്നാണ് റിപ്പോർട്ട്.
തുടർച്ചയായി പാൽ മോഷണം പോകുന്നുവെന്നാരോപണം ഉയർന്നിരുന്നു. ഇതിനുപിന്നാലെ ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് അസിസ്റ്റൻറ് സ്റ്റോർ കീപ്പർ പാൽ മോഷണം നടത്തിയതായി കണ്ടെത്തിയത്.
പാൽമോഷണം സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടും ജീവനക്കാരനെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. മോഷണം മറച്ചുവെയ്ക്കാൻ ശ്രമം നടന്നതായും ആരോപണമുയരുന്നുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











