NEWS
ഇറാൻ ആഭ്യന്തരമന്ത്രിയെ സ്വീകരിച്ച് അമീർ ഷെയ്ഖ് തമീം
06/10/2026 08:03 PM IST
nila

ദോഹ: ഖത്തർ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇറാൻ ആഭ്യന്തരമന്ത്രി എസ്‌കന്ദർ മൊമേനിയുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയ ഇറാൻ മന്ത്രിയെയും സംഘത്തെയും അമീരി ദിവാനിലെ ഓഫിസിലാണ് അമീർ സ്വീകരിച്ചത്.
മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും വികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സുസ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾക്ക് യോഗം പ്രാധാന്യം നൽകി.
ഖത്തർ ആഭ്യന്തരമന്ത്രിയും ലഖ്‌വിയ (Lekhwiya) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി, അമീരി ദിവാൻ തലവൻ അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖുലൈഫി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










