02:07pm 23 April 2026
NEWS
അമീർ ഷെയ്ഖ് തമീമും സിറിയൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി; ഖത്തറിന് സിറിയയുടെ പൂർണ്ണ പിന്തുണ
23/04/2026  12:55 PM IST
nila
അമീർ ഷെയ്ഖ് തമീമും സിറിയൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി; ഖത്തറിന് സിറിയയുടെ പൂർണ്ണ പിന്തുണ

​ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറയും തമ്മിൽ അമീരി ദിവാനിൽ കൂടിക്കാഴ്ച നടത്തി. സിറിയൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ പ്രധാന സന്ദർശനങ്ങളിലൊന്നായിരുന്നു ഇത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും പുതിയ സംഭവവികാസങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.വിഭിന്ന മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ കൂടിക്കാഴ്ച സഹായിക്കുമെന്ന് അമീർ പ്രത്യാശ പ്രകടിപ്പിച്ചു.പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, അമീരി ദിവാൻ തലവൻ അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖുലൈഫി തുടങ്ങിയ പ്രമുഖർ യോഗത്തിൽ സംബന്ധിച്ചു.
​പ്രസിഡന്റ് അഹമ്മദ് അൽ ഷറയ്ക്കും സംഘത്തിനുമായി അമീരി ദിവാനിൽ ഔദ്യോഗിക വിരുന്നും ഒരുക്കിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img